ഫോ​ണ്‍ ചോ​ർ​ത്ത​ൽ: ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ചെ​ന്നി​ത്ത​ല​യു​ടെ ക​ത്ത്

തി​രു​വ​ന​ന്ത​പു​രം: ഫോ​ണ്‍ ചോ​ർ​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ചെ​ന്നി​ത്ത​ല ക​ത്ത​യ​ച്ചു.

ചോ​ർ​ത്ത​ൽ സാ​ധൂ​ക​രി​ക്കു​ന്ന ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ അ​ഴി​മ​തി പു​റ​ത്ത് കൊ​ണ്ടു​വ​ന്ന​തി​ന്‍റെ പ​ക​പോ​ക്ക​ലാ​ണി​ത്. സ​ർ​ക്കാ​ർ ന​ട​പ​ടികൾ സു​പ്രീം​കോ​ട​തി വി​ധി​ക്കും ടെ​ല​ഗ്രാ​ഫ് ആ​ക്ടി​നും വി​രു​ദ്ധ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല ക​ത്തി​ൽ പ​റ​യു​ന്നു.

ത​ന്‍റെ ഫോ​ണും നി​ര​ന്ത​രം ചോ​ർ​ത്തു​ന്നു​ണ്ടെ​ന്ന് ചെ​ന്നി​ത്ത​ല നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ന​ന്പ​ർ ക​ണ്ടെ​ത്തി ചോ​ർ​ത്തു​ക​യും അ​വ​രെ വി​ളി​ച്ച് വ​രു​ത്തു​ന്നു​ണ്ടെ​ന്നും അ​വ​രെ ട്രാ​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment