പകരക്കാരിയായി അപര്‍ണ

Aparna250616അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ നിന്നു നേരത്തെ നിശ്ചയിച്ച രണ്ടു നായികമാരും പിന്മാറിയെന്ന് റിപ്പോര്‍ട്ട്. മിയയേയും ഹണിറോസിനേയുമായിരുന്നു നായികമാരായി നിശ്ചയിച്ചിരുന്നത്. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ തുടങ്ങാനിരിക്കെയാണ് ഈ പിന്മാറ്റം എന്നാണ് അറിയുന്നത്. മറ്റ് ചിത്രങ്ങളുടെ തിരക്കുകള്‍ കാരണമാണ് ഹണി റോസ് ചിത്രത്തില്‍ നിന്നും പിന്മാറിയത്.

തമിഴ് സിനിമയുടെ തിരക്കുകളാണ് മിയയുടെ പിന്മാറ്റത്തിന് കാരണമെന്നും പറയപ്പെടുന്നു. ഹണി റോസ് ചെയ്യാനിരുന്ന വേഷത്തിലേക്ക് അപര്‍ണ ബാലമുരളിയായിരിക്കും ഇനിയെത്തുക എന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിന്റെ കരാറില്‍ അപര്‍ണ ഒപ്പിട്ടു.  എന്നാല്‍ മിയ ചെയ്യാനിരുന്ന വേഷം ആരു ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേണുഗോപന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ രണ്ടാമത്തെ നായികയ്ക്കായുള്ള തിരച്ചില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്.

Related posts