കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആഹ്ലാദത്തിന്റെ അപൂര്‍വത ആസ്വദിക്കാനും ആനന്ദിക്കാനുമായി ഇതാ ഒരു 3ഡി ആനിമേഷന്‍ വിസ്മയം വരുന്നു. സോണി പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന ഈ വര്‍ണ വിസ്മയത്തിന്റെ പേര് ദി ആങ്ക്രി ബേഡ്സ് മൂവി.
പറക്കാത്തപക്ഷികള് നിറഞ്ഞതും അതിമനോഹരവും ഹൃദയാകര്‍ഷകവും വര്ണപ്പകിട്ടേറിയതുമായ ഒരു ദ്വീപിലേക്കാണ് ഈ സിനിമ പ്രേക്ഷക കൂട്ടത്തെ എത്തിക്കുന്നത്. 80 മില്യന്‍ ഡോളര്‍ ചെലവഴിച്ചു നിര്‍മിക്കപ്പെട്ട ഈ വര്‍ണ പ്രപഞ്ചത്തിന് 95 മിനിറ്റാണ് ദൈര്‍ഘ്യം.
-ദേവസിക്കുട്ടി