പഞ്ചായത്ത് അധികൃതരുടെ കനിവും കാത്ത് പൊതു കിണര്‍

TCR-KINARചെന്ത്രാപ്പിന്നി: ചുട്ടുപൊള്ളുന്ന വേനലില്‍ കുടിവെള്ളത്തിനായി ജന ങ്ങള്‍ നാടൊട്ടുക്കും നെട്ടോട്ടമോടു മ്പോള്‍ നൂറ് കണക്കിന് ജനങ്ങള്‍ക്ക് ദാഹമകറ്റാന്‍ ആവശ്യമായ വെള്ളം ലഭിക്കുന്ന ഒരു പൊതുകിണര്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. എടത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി സെന്ററിനു പടി ഞ്ഞാറു ഭാഗത്താണ് അധികൃതരുടെ അവഗണന മൂലം പൊതുകിണര്‍ നശിച്ചു കൊണ്ടിരിക്കുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പൊതുകിണര്‍ മുന്‍കാലങ്ങളില്‍ വൃത്തിയാക്കാറുണ്ടായിരുന്നെങ്കിലും കുറച്ചു കാലങ്ങളായി ഇവിടേക്ക് ഉത്തരവാദിത്വപ്പെട്ട ആരും തിരിഞ്ഞ് നോക്കാറില്ല. അതുകൊണ്ട് തന്നെ ഈ പൊതുകിണറിലെ വെള്ളം കാലങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്.

നൂറ് കണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ചെന്ത്രാപ്പിന്നിയില്‍ ദാഹമകറ്റാന്‍ വേറെ കുടിവെള്ള ടാപ്പോ മറ്റു സംവിധാനങ്ങളോ ഇല്ല. ആയതിനാല്‍ ഏതു സമയവും വന്‍ തിരക്ക് അനുഭ വപ്പെടുന്ന ചെന്ത്രാപ്പി ന്നി സെന്ററിലുള്ള ഈ ജലസ്രോ തസ് പുനരുദ്ധാരണം നടത്തിയാല്‍ വ്യാപാരിക ള്‍ക്ക് പുറമെ നാട്ടുകാര്‍ ക്കും വഴിയാത്രക്കാര്‍ക്കും അത് ഏറെ ഗുണകരമാകും. ഏറെ നാളുകളായി വൃത്തികേടായി കിടക്കുന്നതും  മുകളിലുണ്ടായിരുന്ന വല നശിക്കുകയും അതിനെ തുടര്‍ന്ന് ജലം മലിന മാവുകയും ചെയ്ത ചെന്ത്രാപ്പിന്നിയിലെ പൊതുകിണര്‍ പുനരുദ്ധാരണം നടത്തി സംരക്ഷി ക്കുന്നതിന് ചെന്ത്രാപ്പിന്നി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃ ത്വത്തില്‍ പഞ്ചായത്ത് അധികൃ തര്‍ക്ക് നിവേദനം നല്‍കിയിരിക്കു കയാണ്.

എത്രയും പെട്ടെന്ന് കിണര്‍  വൃത്തിയാക്കി ഇരുമ്പ് നെറ്റും തൂണും നിര്‍മ്മിച്ച് വെള്ളം കോരിയെ ടുക്കാവുന്ന സംവിധാനമൊ രുക്കണമെന്നാണ് വ്യാപാരികള്‍ നിവേ ദനത്തിലൂടെ ആവശ്യ പ്പെടുന്നത്. കുടിവെള്ളത്തിന് ശക്തമായ ദൗര്‍ലഭ്യം നേരിടുന്ന ഈ സമയത്ത് പഞ്ചായത്ത് അധി കൃതരില്‍ നിന്ന് അന ുകൂല നട പടിയുണ്ടാകുമെന്ന പ്രതീക്ഷയി ലാണ് വ്യാപാരികളും നാട്ടുകാരും.

Related posts