അരിമ്പൂര്‍: പട്ടികജാതിക്കാരോട് അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ധാര്‍ഷ്ഠ്യം കാണിക്കുകയാണെന്ന് ആരോപിച്ച് പ്രസിഡന്റിന്റെ ഓഫീസിനുമുന്നില്‍ വൈസ് പ്രസിഡന്റിന്റെ കുത്തിയിരിപ്പ് നിരാഹാര സമരം തുടങ്ങി. ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് സിപിഎമ്മിലെ സുജാത മോഹന്‍ദാസിന്റെ ഓഫീസ് പടിയിലാണ് വൈസ് പ്രസിഡന്റ് സിപി ഐയിലെ എന്‍.സി. സതീഷ് ഇന്നുരാവിലെ 11 മുതല്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. സെന്ററിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിനു മുകളില്‍ കഴിഞ്ഞ യുഡിഎഫ് ഭരണസമിതി എസ്സി, എസ്ടി ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ ഉപയോഗിച്ച് ഹാളും മുറികളും പണിതിരുന്നു.
ഇതുവരെ ഈ മുറികള്‍ പട്ടികജാതിക്കാരായ വനിതകള്‍ക്ക് തൊഴില്‍ പരിശീലനത്തിനു നല്കിയില്ലെന്നാരോപിച്ചാണ് സമരം. രണ്ടുമാസം മുമ്പേ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ അര്‍ഹരെ കണ്ടെത്താന്‍ പരസ്യം നല്കാന് തീരുമാനിച്ചെങ്കിലും നടപടി ആയിട്ടില്ല. ഇതിന്റെപേരിലാണ് സമരം തുടങ്ങിയത്.
സമരം അനാവശ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
അതേസമയം വൈസ് പ്രസിഡന്റ് നടത്തുന്ന സമരം ഗ്രാമപഞ്ചായത്തിനെയും ഭരണസമിതിയെയും കരിവാരിതേക്കാനാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ് ആരോപിച്ചു. ഈ സമരം ശരിയല്ല. തൊഴില്‍പരിശീലനം നേടിയ വനിതകള്‍ക്കുള്ള വിപണനകേന്ദ്രം പത്രപരസ്യത്തിനും, അപേക്ഷകള്‍ക്കും ശേഷം മാത്രമെ നല്‍കാനാകൂ. വിപണനകേന്ദ്രത്തിലേക്ക് വൈദ്യുതി ലഭിച്ചിട്ടില്ല. പട്ടികജാതിക്കാര്‍ക്കുള്ള മുറികള്‍ അവര്‍ക്കു നല്‍കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.