പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം രാജീവ് മേനോന്‍ വീണ്ടും സംവിധാനം ചെയ്യുന്നു

rajeevപതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം  വീണ്ടും രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്നു. ജി.വി.പ്രകാശായിരിക്കും ചിത്രത്തില്‍ നായകന്‍. 2000ത്തില്‍ പുറത്തിറങ്ങിയ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രമാണ് രാജീവ് മേനോന്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.  രണ്ടു മാസത്തിനുള്ളില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാജീവ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എആര്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.  നായികയെയോ മറ്റ് കഥാപാത്രങ്ങളെയോ ഇതുവരെ തീരുമാനിച്ചിട്ടില്ല.

Related posts