പരാതി നല്കാന് പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനെക്കൊണ്ട് കാലു തിരുമിച്ച എസ്ഐ പുലിവാലു പിടിച്ചു. സംഭവം ഇങ്ങ് കേരളത്തിലല്ലെന്നതിനാല് ഇവിടുത്തെ പോലീസിന് ആശ്വാസിക്കാം.
സമാജ്വാദി പാര്‍ട്ടി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ സംഭവം. തലസ്ഥാനമായ ലഖ്നൗവിലെ മോഹന്‍ലാല്‍ഗഞ്ച് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷന് ഓഫീസര്‍ രാം യാഗ് യാദവ് ആണ് പരാതി നല്‍കാനെത്തിയ യുവാവിനെ കൊണ്ട് കാല് തിരുമ്മിച്ചത്. മസാജിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ എസ്ഐയെ സസ്പെന്‍ഡ് ചെയ്തു.
പരാതി കൊടുത്ത ആളുടെ വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല. സംഭവം ചാനലുകളില്‍ വാര്‍ത്തയായതോടെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. കാലു വേദനയായിട്ടിരുന്ന തന്റെ കാലുകള്‍ യുവാവ് നിര്‍ബന്ധപൂര്‍വ്വം തിരുമുകയായിരുന്നുവെന്നായിരുന്നു എസ്ഐയുടെ ആദ്യ പ്രതികരണം. ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ വന്‍ പ്രതിഷേധം തുടങ്ങിയതോടെ എസ്ഐ ഒളിവില്‍പ്പോയി.