നെയ്യാറ്റിന്‍കര: പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പരിസ്ഥിതി ദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഈ യുവാവ് സന്ധിയില്ലാ സമരത്തിലാണ്. പാണ്ഡവന്‍പാറ സംരക്ഷിതസ്മാ രകമാക്കാന് ആത്മാര്‍ഥമായി നിയമയുദ്ധം നടത്തിയ ഇദ്ദേഹം ഇപ്പോള്‍ പാറയുടെ മുറ്റം വരെ കടന്നുചെന്ന അനധികൃത ഖനനക്കാര്‍ ക്കെതിരെ പോരാട്ടം തുടരുന്നു. വരും തലമുറകള്‍ക്കു വേണ്ടി സാമൂഹ്യപ്രതിബദ്ധതയോടെ കര്‍മരംഗത്ത് സജീവമായി നിലനില്‍ക്കുന്ന തണല്‍വേദി ഉണ്ണികൃഷ്ണന്, ഭൂമിയെ ആര്‍ത്തിയോടെ കൈക്കലാക്കാന്‍ കൂറ്റന്‍ ആയുധങ്ങളു മായെത്തിയിട്ടുള്ള പ്രകൃതിവിരുദ്ധ ശക്തികളെ സംബന്ധിച്ചിടത്തോളം സ്വയംപ്രഖ്യാപിത പരിസ്ഥിതി പ്രവര്ത്തകന് മാത്രം.
നാടിനാകെ തിലകക്കുറിയായ പാണ്ഡവ ന്പാറ മുതലായ പൈതൃക സമ്പത്തുക്കളും ജലസ്രോതസ്സു കളുമൊക്കെ അടങ്ങിയ പരിസ്ഥിതി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച തണല്‍വേദി എന്ന സാമൂഹ്യസംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ് ഉണ്ണികൃഷ്ണന്. ഉണ്ണികൃഷ്ണന് ഉള്‍പ്പെടെ സംഘടനയുടെ മുന്‍കാല പ്രവര്‍ത്തകര്‍ നിരന്തരമായി ഹൈക്കോടതിയിലും സര്‍ക്കാര്‍ ഓഫീസുകളിലും കയറിയിറങ്ങിയതിന്റെ ഫലമായി കേരള പുരാവസ്ത വകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയില്‍ പാണ്ഡവന്‍പാറ ഇടംപിടിച്ചു.
പൗരാണികമായി വിശേഷിപ്പിക്കപ്പെടുന്ന ഈ ശിലാസാന്നിധ്യത്തിന്റെ അഞ്ഞൂറു മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ പാറ ഖനനവും പാറ നീക്കം ചെയ്യലുമൊക്കെ നിരോധിച്ചിട്ടുമുണ്ട്. 600 അടിയോളം ഉയരമുള്ള ഒറ്റക്കല്‍ പാറയും അതിനെ താങ്ങിനില്ക്കുന്ന അടിപ്പാറ കളുമടക്കം മൂന്നര ഏക്കര്‍ പ്രദേശമാണ് പാണ്ഡവന്‍പാറ. കൃഷ്ണശില എന്ന അപൂര്‍വയിനത്തില്‍പ്പെട്ട ഈ പാറയില്‍ ഗുഹകളും ശിലാലിഖിതങ്ങളും കാണാം. ആദിമമനുഷ്യര്‍ കോറി യിട്ട ചിത്രങ്ങളും ശിലാലിഖി തങ്ങളും പാറ മാഫിയ നശിപ്പിച്ചുവെന്ന് ഉണ്ണികൃഷ്ണന് ആരോ പിക്കുന്നു.
പഞ്ചായ ത്തിനൊന്നടങ്കം നാശം വിതക്കുന്ന തരത്തില്‍ അതിശക്തമായ യന്ത്ര ങ്ങളും സ്ഫോട കവസ്തുക്കളും ഉപയോഗിച്ച് പാണ്ഡ വന്‍പാറ യുടെ താങ്ങുപാറ കളെയാകെ പൊട്ടിച്ച് 50-60 ടണ്‍ ഭാരമുള്ള ലോഡുകളാക്കി വന്ലോറികളില് കടത്തിക്കൊ ണ്ടിരിക്കു കയാ ണെന്നും ഈ പരിസരത്തെ റോഡുകളും പാലങ്ങളും ജൈവ വൈവിധ്യങ്ങളും നശിക്കുക യാണെന്നും അദ്ദേഹം ചൂണ്ടി ക്കാട്ടി. പാണ്ഡവന്‍പാറയുടെ പ്രധാന താങ്ങുപാറകളായിരുന്ന പലതും അപ്രത്യക്ഷമായി. അടുപ്പു കൂട്ടി പാറയും മൈലാടുംപാറയും പെട്ടികൂട്ടിപാറയും തേരണിമലയും അഗാധഗര്ത്തങ്ങളായെന്നും ഉണ്ണികൃഷ്ണന് പറയുന്നു. പാണ്ഡവന് പാറയെ ക്വാറി മാഫിയയില്‍ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.