പവന് കല്യാണിന്റെ നായികയായി ശ്രുതി ഹാസന് എത്തുന്നു. എസ്.ജെ.സൂര്യ സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിലാണ് ശ്രുതി നായികയായി എത്തുന്നത്. ശ്രുതിയെ നായികയായി തീരുമാനിച്ച വിവരം എസ്.ജെ.സൂര്യ തന്നെയാണ് അറിയിച്ചത്.
ജൂണില്‍ ഹൈദരാ ബാദിലാവും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. വീരം സിനിമയുടെ റീമേക്കാണ് ചിത്രം എന്നാണ് കേള്‍ക്കുന്നത്. തെലുങ്ക് പ്രേക്ഷകരുടെ അഭിരു ചിക്ക് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാവും സിനിമ പുറത്തിറക്കുക എന്നാണ് അറിയുന്നത്. പ്രേമത്തിന്റെ തെലുങ്ക് റീമേക്കാണ് ശ്രുതിയുടേതായി ഉടന്‍ തിയറ്ററില്‍ എത്താനിരിക്കുന്ന ചിത്രം.