പത്തനാപുരം: പുലിയിറങ്ങിയതായി അഭ്യൂഹം,പരിഭ്രാന്തരായിപ്രദേശവാസികള്.പത്തനാപുരം പാതിരിയ്ക്കല്ഇടത്തറയിലാണ് പുലിയിറങ്ങിയതായി അഭ്യൂഹമുണ്ടായത്.ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് പ്രദേശവാസികളില്‍ ചിലര്‍ പുലിയെ കണ്ടതായി പറയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പുലിയുടെകാല്പാടുകളും കണ്ടു.ഇതോടെയാണ് ആളുകള്‍ പരിഭ്രാന്തരായത്.തുടര്‍ന്ന് ഇടത്തറ മുസ്ലീം ജമാ അത്തിലെ മൈക്കിലൂടെ ജനങ്ങള്‍ ജാഗരൂഗരാകണമെന്നറിയിച്ചു.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമീണ മേഖലയ്ക്ക് സമീപം വനപ്രദേശമില്ലെന്നതും ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പത്തനാപുരം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.പത്തനാപുരം പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.അഭ്യൂഹത്തെ തുടര്‍ന്ന് പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.