പാനമ: അഞ്ചാമത്തെ പട്ടികയിലും മലയാളി; പുതിയതായി പുറത്തുവന്ന രേഖകളിലുള്ളത് തിരുവനന്തപുരം സ്വദേശി ഭാസ്കരന്‍ രവീന്ദ്രന്റെ വിവരങ്ങള്‍

Black-moneyന്യൂഡല്‍ഹി: പാനമയിലെ കള്ളപ്പണനിക്ഷേപക്കാരുടെ വിവരങ്ങളടങ്ങിയ അഞ്ചാമത്തെ പട്ടികയിലും മലയാളി. തിരുവനന്തപുരം സ്വദേശി ഭാസ്കരന്‍ രവീന്ദ്രന്റെ വിവരങ്ങളാണ് പുതിയതായി പുറത്തുവന്ന രേഖകളിലുള്ളത്.— പട്ടികയില്‍ വരുന്ന മൂന്നാമത്തെ മലയാളിയാണ് ഭാസ്കരന്‍. റഷ്യയിലെ എസ്‌വിഎസ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനിയുടെ പവര്‍ ഓഫ് അറ്റോര്‍ണി ഭാസ്കരന്റെ പേരിലാണ്.

1991ല്‍ റഷ്യയിലെത്തിയ ഇദ്ദേഹം 20 വര്‍ഷം അവിടെ ജോലി ചെയ്തു.അതിനു ശേഷം മൂന്നുവര്‍ഷം വിയറ്റ്‌നാമില്‍ ജോലി ചെയ്തതിനു ശേഷം 2013ല്‍ തിരുവനന്തപുരത്ത് എത്തി. 2006ല്‍ രജിസ്റ്റര്‍ ചെയ്ത് കമ്പനി 2014വരെ നിഷ്ക്രിയമായിരുന്നെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട രേഖകളില്‍ പറയുന്നത്.

കമ്പനിയുടെ പവര്‍ ഓഫ് അറ്റോര്‍ണി ഭാസ്കരന്‍ രവീന്ദ്രന്റെ പേരിലാണെന്നാണ് രേഖകള്‍. കമ്പനിയുടെ ഡയറക്ടര്‍മാരെല്ലാം റഷ്യക്കാരാണ്. കമ്പനിയുടെ ഒരു ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗ് കേരളത്തില്‍ വച്ചാണ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, എസ്‌വിഎസ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഭാസ്കരന്‍ മാധ്യമങ്ങളോട് പറഞ്ഞു.— പത്തനംതിട്ട റാന്നി സ്വദേശിയായ ദിനേശ് പരമേശ്വരന്‍, തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യു എന്നിവരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം രേഖകളില്‍ പുറത്തുവന്നിരുന്നു.

Related posts