പാരിപ്പള്ളി: പൊതുസ്ഥലങ്ങളി മാലിന്യം നിക്ഷേപിക്കുന്നത് കുറ്റകരമാണെങ്കിലും പാരിപ്പള്ളി ടൗണിലും പരിസരപ്രദേശങ്ങളിലു മാലിന്യ നിക്ഷേപത്തിന് അറുതിയില്ല . ടൗണിലെ മിക്കയിടങ്ങളിലും മാലിന്യകൂമ്പാരം കാരണം കാല് നടയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു. പാരിപ്പള്ളി ചന്തയും പരിസരവും മാലിന്യം നിറഞ്ഞ് ദുഷിച്ചു നാറുന്നു . മൂക്ക് പൊത്താതെ ചന്തയുടെ പരിസരത്ത് ചെല്ലാന്‍ കഴിയാത്ത സ്ഥിതിയാണ് .
വീടുകളിലേയും പൗട്രിഫാമുകളിലെയും വ്യാപാര സ്ഥാപനങ്ങളിലേയും മാലിന്യങ്ങള്‍ ഇപ്പോഴും പൊതു നിരത്തുകളില്‍ വലിച്ചെറി യുന്നതായി ആരോപണമുണ്ട്. ടൗണ്പരിസരപ്രദേശങ്ങള് മാലിന്യ നിക്ഷേപത്തിന്റെ സ്ഥിരം കേന്ദ്രമാണ് .രാത്രിയില്‍ വാഹനങ്ങളില്‍ കൊണ്ട് വന്നുപോലും ഇവിടെ മാലിന്യം നിക്ഷേപിക്കുന്നു .കെട്ടികിടന്ന്അഴുകിയ മാലിന്യം പരിസരമലിനീകരണത്തിന് കാരണമാ യിട്ടുണ്ട് .
ടൗണിന് സമീപമുള്ള സ്വകാര്യ പുരയിടത്തിലും മാലിന്യം തള്ളുന്നതായും നാട്ടുകാര്‍ പറയപ്പെടുന്നു . ദേശീയപാതയടക്കമുള്ള റോഡുകളുടെ വശങ്ങളിലും രാത്രി സമയങ്ങളില്‍ ചാക്കില്‍ കെട്ടിമാലി ന്യങ്ങള്‍ വലിച്ചെറിയുന്നതായി ആക്ഷേപമുണ്ട്. ടൗണിഒൊടകളുടെ ദുസ്ഥിതി നിമിത്തം മലിന ജലം കെട്ടി കിടന്ന് ദുര്‍ഗന്ധം വമിക്കുന്നു .