കോട്ടയം: പാറമ്പുഴ കൂട്ടക്കൊല ക്കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശി പ്രതി നരേന്ദര്‍ കുമാറിനുവേണ്ടി ഹാജരായിരുന്ന അഡ്വ. ബെന്നി കുര്യന് വ്യക്തിപരമായ കാരണങ്ങള്‍മൂലം കേസില്‍നിന്നു പിന്മാറി. കോട്ടയം ജില്ലാ കോടതിയില്‍ കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് ഇന്നലെ പ്രതിഭാഗം അഭിഭാഷകന് കേസ് വിട്ടത്.
ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായി തെളിവെടുപ്പു പൂര്‍ത്തിയായശേഷം നരേന്ദര്‍ കോട്ടയം ജില്ലാ ജയിലില്‍ കഴിയുകയാണ്. പ്രതിയെ കാണാന്‍ ബന്ധുക്കള്‍ എത്തുകയോ അഭിഭാഷകനെ നിയോഗിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചെലവില്‍ പ്രതിക്കുവേണ്ടി ലീഗല്‍ സര്‍വീസ് അഥോറിറ്റി അഭിഭാഷകനെ നിയോഗിക്കുക. അഭിഭാഷകരില്ലാത്ത പ്രതികള്‍ക്ക് ഇത്തരത്തില്‍ വക്കീലിനെ നല്‍കുന്നത് നിയമപരമായ അവകാശമാണ്. ഇത്തരത്തിലുള്ള അഭിഭാഷകരുടെ പാനലില്‍നിന്നാണ് നിയമനം. പ്രതിഫലം നല്കുന്നതു സര്‍ക്കാരാണ്.