പിഡബ്ല്യുഡി റോഡ് കൈയേറി നിര്‍മിച്ച വീട് പൊളിച്ചുനീക്കി

tcr-polichuപുതുക്കാട്: നെന്മണിക്കര പഞ്ചായത്തിലെ പുലക്കാട്ടുക്ക രയില്‍ പുറമ്പോക്ക് ഭൂമി കൈയേറി വീട് നിര്‍മിച്ചത് അധികൃതര്‍ പൊളിച്ചുനീക്കി. പിഡബ്ല്യുഡി റോഡ് കൈയേറി നിര്‍മ്മിച്ച ഐത്താടന്‍ കുട്ടന്റെ വീടാണ് അധികൃതര്‍ പൊളിച്ചുനീക്കിയത്. കൈയേറ്റം പൊളിച്ചു നീക്കുന്നതിനുള്ള ഹൈക്കോടതി വിധിയെ തുടര്‍ന്നാ ണ് വീട് പൂര്‍ണ്ണമായും പൊളിച്ച് മാറ്റിയത്. ഞായറാഴ്ച രാവിലെ ജെസിബി യുമായി എത്തിയ പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പ്രേംജിലാലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പുതുക്കാട് പോലീസിന്റെ സഹായ ത്തോടെ വീട് പൊളിച്ചു നീക്കുകയാ യിരുന്നു.

കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊണ്ട് തീര്‍ത്ത ഓലമേഞ്ഞ വീട് റോഡിനോട് ചേര്‍ന്നാണ് ഇയാള്‍ നിര്‍മിച്ചിരുന്നത്. വീടിനുള്ളിലെ സാമഗ്രികള്‍ എടുത്തുമാറ്റാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരു ന്നുവെങ്കിലും വീട്ടുകാര്‍ നിഷേധി ക്കകയായിരുന്നു. തുടര്‍ന്ന്  വീട്ടു പകരണങ്ങള്‍ ഉള്‍പ്പെടെ ഉദ്യോഗ സ്ഥര്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു. വര്‍ഷങ്ങളായി വീട് പൊളിച്ചു നീക്കണമെ ന്നാവശ്യപ്പെട്ട് പഞ്ചായത്തും നാട്ടുകാരും രംഗത്തുണ്ടായിരുന്നു. 800 ഓളം പേര്‍ ചേര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വ ത്തില്‍ കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. വീട് പൊളിച്ചു നീക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചിരു ന്നുവെങ്കിലും ഇതിനെതിരെ വീട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു.

പിന്നീട് പഞ്ചായത്തും, പിഡബ്ല്യുഡി യും, ചില നാട്ടുകാരും ഹൈക്കോ ടതിയില്‍ കക്ഷി ചേര്‍ന്നു. കേസ് പരിഗണിച്ച ഹൈക്കോടതി വീട്ടുകാരുടെ പരാതി തള്ളിയാണ് വീട് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്. അപകട മേഖലയായ റോഡിന്റെ വളവിലാണ് ഇയാള്‍ വീട് നിര്‍മ്മിച്ച് കുടുംബത്തോടെ താമസമാരംഭി ച്ചിരുന്നത്.വീട് പൊളിച്ചു മാറ്റി പകരം മറ്റൊരു  സ്ഥലത്ത് വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടും ഇയാള്‍ അത് അവഗണിക്കുക യായിരുന്നു. വീടിനോട് ചേര്‍ന്ന് മണലി പുഴയോരത്ത് ഇറിഗേഷന്‍ ഭൂമി കൈയേറി ഇയാള്‍ നിര്‍മ്മിച്ച ശുചിമുറി അടുത്ത ദിവസം പൊളിച്ചു നീക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related posts