“ഞ​ങ്ങ​ൾ നി​ങ്ങ​ളെ സ​ഹാ​യി​ക്കാം’..! തൃക്കാക്കരയിൽ ഓട്ടോ തൊഴിലാളികൾ സൗജന്യ ആംബുലന്‍സ് സർവീസ് തുടങ്ങി

കാ​ക്ക​നാ​ട്: ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ഹൃ​ദ ആം​ബു​ല​ന്‍​സ് സൗ​ജ​ന്യ സ​ര്‍​വീ​സി​നു തൃ​ക്കാ​ക്ക​ര​യി​ൽ തു​ട​ക്ക​മാ​യി. “ഞ​ങ്ങ​ൾ നി​ങ്ങ​ളെ സ​ഹാ​യി​ക്കാം’ എ​ന്ന പേ​രി​ൽ തൃ​ക്കാ​ക്ക​ര മു​ണ്ടം​പാ​ലം ഐ​എ​ൻ​ടി​യു​സി ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​നി​ലെ 21 ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്നാ​ണു സൗ​ജ​ന്യ ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ നി​ർ​ധ​ന​രോ​ഗി​ക​ളെ അ​വ​ശ്യ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സൗ​ജ​ന്യ​മാ​യി ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ക്കും. മ​റ്റു രോ​ഗി​ക​ളെ കു​റ​ഞ്ഞ​നി​ര​ക്കി​ലും ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​കു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
അ​ത്യാ​ഹി​ത രോ​ഗി​ക​ള്‍​ക്കു പു​റ​മെ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​ന്‍ ഉ​റ്റ​വ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സാ​ഹാ​യ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന വ​യോ​ധി​ക​ർ​ക്കും ഇ​വ​ർ താ​ങ്ങാ​കും.

24 മ​ണി​ക്കൂ​റും ആം​ബു​ല​ന്‍​സ് സേ​വ​നം ല​ഭ്യ​മാ​ക്കും. കാ​ക്ക​നാ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ക. വാ​ഹ​ന​ത്തി​ര​ക്ക് മൂ​ലം സ്വ​ന്തം വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള​വ​ര്‍​ക്കു പോ​ലും കൃ​ത്യ​സ​മ​യ​ത്തു രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു പു​തി​യ​പ​ദ്ധ​തി​ക്ക് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ക്കം​കു​റി​ച്ചി​രി​ക്കു​ന്ന​ത്. ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റെ കെ.​കെ. ഇ​ബ്രാ​ഹിം​കു​ട്ടി​യും ഫ്ലാ​ഗ് ഓ​ഫ് ക​ർ​മം പു​ക്കാ​ട്ട് പ​രീ​തും നി​ര്‍​വ​ഹി​ച്ചു. സി.​സി വി​ജു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

Related posts