പീഡനക്കേസ് പ്രതിയെ വിമാനത്താവളത്തില്‍വച്ച് പോലീസ് പിടികൂടി

tvm-peedanamവെഞ്ഞാറമൂട് : ഒരു വര്‍ഷം മുന്പ് 15കാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന യുവാവിനെ നാട്ടില്‍ മടങ്ങി എത്തവെ എയര്‍പ്പോട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത 15കാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച ശേഷം ഗള്‍ഫിലേയ്ക്ക് കടന്ന വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി  ഫൈസി (30) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡന ത്തിന് ഇരയാക്കിയ ശേഷം കടന്ന ഇയാള്‍ നാട്ടിലേക്ക് എത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് വെഞ്ഞാറമൂട് സി ഐയുടെ നേത്യത്വത്തിലുള്ള സംഘം എയര്‍പ്പോട്ടില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related posts