വടകര: പുതുതായി വി.എം. പെര്‍മിറ്റ് അനുവദിച്ച ആര്‍ടിഒ നിലപാടില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വടകരയില്‍ ഓട്ടോപണിമുടക്ക് നടത്താന്‍ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. മുനിസിപ്പല്‍ അധികൃതരും പോലീസും പൊതുമരാമത്ത് വകുപ്പും ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുവരെ പുതുതായി പെര്‍മിറ്റ് അനുവദിക്കരുതെന്ന് രേഖാമൂലം ആര്‍ടിഒയോട് ആവശ്യപ്പെട്ടിരുന്നു. ഇതുലംഘിച്ചാണ് പെര്‍മിറ്റ് നല്‍കിയതെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. വരുംദിവസങ്ങളില്‍ ട്രാക്ക് സംവിധാനം ബഹിഷ്കരിച്ച് ആര്ടിഎക്കെതിരെ നിസഹകരണ സമരവുമായി മുന്നോട്ടുപോ കാനും യോഗം തീരുമാനിച്ചു.
മാതോങ്കണ്ടി അശോകന് അധ്യക്ഷത വഹിച്ചു. കെ.വി.രാഘവന്, എം.കെ.പ്രസന്നകുമാര്‍-സിഐടിയു, പി.സദാനന്ദന് -ഐഎന്‍ടിയുസി, ഗണേഷ് കുരിയാടി -ബിഎംഎസ്, വി.വി.മജീദ് -എസ്ടിയു, വി.കെ.നന്ദകുമാര്‍ -എഐടിയുസി, ഇ.രാജീവന് -എച്ച്എംഎസ് എന്നിവര്‍ പ്രസംഗിച്ചു.