തെന്നിന്ത്യന്‍ സുന്ദരി പൂനം ബജ്വ കന്നഡയിലെ യുവസംവിധായകന് സുനില്‍ റെഡ്ഡിയെ വിവാഹം കഴിച്ചതായി വാര്‍ത്തകള്‍. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ റജിസ്റ്റര്‍ വിവാഹം ചെയ്തുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. എന്നാല്‍ പൂനം ബജ്വ വിവാഹവാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
വെനീസിലെ വ്യാപാരി, ചൈനാ ടൗണ്‍, പെരുച്ചാഴി, മാന്ത്രികന്, സക്കറിയാ പോത്തന് ജീവിച്ചിരിപ്പുണ്ട് എന്നീ മലയാള ചിത്രങ്ങളില്‍ പൂനം അഭിനയിച്ചിട്ടുണ്ട്. ഓം ത്രിഡി, തിക്ക എന്നീ തെലുങ്ക് ചിത്രങ്ങളുടെ സംവിധായകയകനാണ് സുനില്‍ റെഡ്ഡി. ഭരത് നായകനായ സെവലിലൂടെ തമിഴില്‍ എത്തിയ പൂനം റോമിയോ ജൂലിയറ്റ്, അരമനൈ 2 എന്നീ സിനിമകളില്‍ അഭിനയിച്ചിരുന്നു.