ലൈവ് സ്ട്രീമിംഗിനിടെ ഉറങ്ങിപ്പോയി ! യുവതിയ്ക്ക് ലഭിച്ചത് വന്‍തുക; ഉറക്കം ഭാഗ്യം കൊണ്ടു വന്ന കഥയിങ്ങനെ…

പാതിരാത്രിയില്‍ സോഷ്യല്‍ മീഡിയയില്‍ ലൈവ് സ്ട്രീമിംഗ് നടത്തുന്ന പലരും ഉറങ്ങിപ്പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ലൈവ് സ്ട്രീമിംഗിനിടെ അബദ്ധത്തില്‍ ഉറങ്ങിപ്പോകുമ്പോള്‍ ഭാഗ്യം വന്നു ചേര്‍ന്നാല്‍ എന്താവും അവസ്ഥ.

തായ് വാനിലുള്ള യുവതിയാണ് ഇത്തരത്തില്‍ ഉറങ്ങിപ്പോയത്. ഈ ഉറക്കം അവര്‍ക്ക് നേടിക്കൊടുത്തതാവട്ടെ 2000 ന്യൂ തായ്വാന്‍ ഡോളര്‍(5,249 രൂപ)ഉം.

എന്നാല്‍ യുവതിയ്ക്ക് ഇത്രയും തുക ലഭിച്ചത് അവര്‍ പോലും അറിഞ്ഞിരുന്നില്ല. താന്‍ വിധേയയായ സൗന്ദര്യ ശസ്ത്രക്രിയകളെ കുറിച്ചുള്ള വീഡിയോകളാണ് സാധാരണയായി ഇവര്‍ പങ്കുവെയ്ക്കാറുള്ളത്. മാത്രമല്ല, വളരെ ചുരുങ്ങിയ സമയം കൊണ്ട് ഏറെ ആരാധകരെയും ഇവര്‍ നേടിയെടുത്തിരുന്നു.

പക്ഷേ കഴിഞ്ഞ ദിവസം ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ട്വിച്ചിലൂടെ വീഡിയോ പങ്കുവയ്ക്കുന്നതിനിടെ അബദ്ധത്തില്‍ യുവതി ഉറങ്ങി പോവുകയായിരുന്നു. ഉറക്കം ഉണര്‍ന്ന ശേഷം വീഡിയോ പരിശോധിച്ച യുവതി തനിക്ക് ലഭിച്ച വന്‍ തുക കണ്ട് ഞെട്ടുകയായിരുന്നു.

കാമറയ്ക്കു മുന്നില്‍ സംഭവിച്ച ഈ അബദ്ധം നിമിഷങ്ങള്‍ക്കകം വൈറലായതോടെയാണ് യുവതിയ്ക്ക് ഇത്രയും തുക ലഭിച്ചത്. താന്‍ കഷ്ടപ്പെട്ട് നിര്‍മ്മിച്ച മറ്റു വീഡിയോകളേക്കാള്‍ കൂടുതല്‍ പണം അബദ്ധത്തില്‍ ഉറങ്ങിയതിലൂടെ ലഭിച്ചെന്നാണ് യുവതി പറയുന്നത്.

അതുമാത്രമല്ല ഫോളോവേഴ്സിന്റെ എണ്ണവും ഒറ്റരാത്രി കൊണ്ട് കൂടുകയും ചെയ്തു. 11,000 ആളുകളാണ് ഉറക്കം കണ്ടത്. എന്നാല്‍ യാതൊരു ബുദ്ധിമുട്ടുകളും അറിയാതെ താന്‍ ഇത്രയധികം പണം നേടിയതില്‍ അസൂയപ്പെടുന്നവരുമുണ്ടെന്നും യുവതി പറയുന്നു.

Related posts

Leave a Comment