പെട്രോള്‍ ബങ്ക് ഉടമയെ മൂന്നംഗ സംഘം അടിച്ചു വീഴ്ത്തി മൂന്നര ലക്ഷം രൂപ കവര്‍ന്നു

ALP-THIEFതൃക്കരിപ്പൂര്‍: പെട്രോള്‍ ബങ്ക് അടച്ചു പോകവേ ഉടമയെ ബൈക്കിലെത്തിയ സംഘം അടിച്ചു വീഴ്ത്തി മൂന്നര ലക്ഷം രൂപയും സ്കൂട്ടറും കവര്‍ന്നു. തൃക്കരിപ്പൂര്‍ കക്കുന്നം ബൈപ്പാസ് ജംഗ്ഷനിലെ പെട്രോള്‍ ബങ്ക് ഉടമ കുണിയന്‍ സ്വദേശിയും റിട്ട.അധ്യാപകനുമായ കെ.രാമകൃഷ്ണ (62) നെയാണ് ഇന്നലെ രാത്രി എടാട്ടുമ്മല്‍ കുണിയന്‍ റോഡില്‍ വച്ച് മൂന്നംഗ സംഘം അടിച്ചു വീഴ്ത്തിയത്. പരിക്കേറ്റ ഇദ്ദേഹത്തെ വയലിലെ വെള്ളക്കെട്ടിലേക്ക് തള്ളുകയായിരുന്നു.

സ്കൂട്ടറിന്റെ ബോക്‌സില്‍ വച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. പുലര്‍ച്ചെ ആശുപത്രയിലെത്തി ചികിത്സ തേടി. രാത്രി 11 വരെ പ്രവര്‍ത്തിക്കുന്ന ബങ്കിലെ കളക്ഷനുമായി  വീട്ടിലേക്ക് പോകവേയാണ് സംഭവം. ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ ചെറുവത്തൂര്‍-ചീമേനി റോഡിലെ കണ്ണാടിപ്പാറയില്‍ ബങ്ക് ഉടമയുടെ സ്കൂട്ടര്‍ പോലീസ് കണ്ടെടുത്തു.

Related posts