എടത്വ: മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത നേരത്ത് എത്തിയ കൈനോട്ടക്കാരന്‍ വീട്ടിലെ പെണ്‍കുട്ടിയോടു മോശമായി പെരുമാറി. ഇതറിഞ്ഞ നാട്ടുകാര്‍ കൈനോട്ടക്കാരനെ മരത്തില്‍ കെട്ടിയിട്ടു കൈകാര്യം ചെയ്തതിനുശേഷം പോലീസില്‍ ഏല്‍പ്പിച്ചു. എടത്വ പച്ചയിലായിരുന്നു സംഭവം. കൊട്ടാരക്കര ഏനാത്ത് കുളക്കട ലക്ഷംവീട് കോളനിയില്‍ മഹേഷി(25)നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയോട് മോശമായ രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വയ്ക്കുകയും അയല്‍വാസികളും നാട്ടുകാരും ഓടിവരുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്തു.
പെണ്‍കുട്ടിയോടു മോശമായി പെരുമാറി കൈനോട്ടക്കാരനെ നാട്ടുകാര്‍ പെരുമാറി
