പെന്‍ഷന്‍ വിതരണം രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ആക്ഷേപം

EKM-PENSIONഎടത്വ: പഞ്ചായത്ത് മെമ്പര്‍മാരെപോലും വിശ്വാസത്തിലെടുക്കാതെ സിപിഎം ഭരിക്കുന്ന സഹകരണബാങ്കിലെ അംഗങ്ങളും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് പാര്‍ട്ടി ഫണ്ട് വിതരണം ചെയ്യുന്ന രീതിയില്‍ പെന്‍ഷനുകള്‍ വിതരണം നടത്തി രാഷ്ട്രീയവത്കരിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് തലവടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതി ഇലക്ഷന്‍ പ്രഖ്യാപിച്ചതുമൂലം കാലതാമസം നേരിട്ടു.

ഇപ്പോള്‍ പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളായി വീടുകള്‍തോറും കയറിയിറങ്ങി പറയുവാന്‍ പെന്‍ഷന്‍ വിതരണത്തിനു പാര്‍ട്ടി പ്രവര്‍ത്തകരെ നിയോഗിക്കുക വഴി പാര്‍ട്ടി പ്രവര്‍ത്തനത്തിനുള്ള വേദിയായി ഇതിനെ മാറ്റിയിരിക്കുന്നു. സഹകരണ ബാങ്കിലെ രാഷ്ട്രീയ പ്രാതിനിത്യം അനുസരിച്ച് മറ്റ് രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിനിധികളെ കൂടി പെന്‍ഷന്‍ വിതരണത്തിന് ഉള്‍പ്പെടുത്തണമെന്നും അല്ലാതെ ഏകപക്ഷീയമായി പാര്‍ട്ടിപ്രവര്‍ത്തനത്തിനുള്ള വേദിയായി പെന്‍ഷന്‍ വിതരണത്തെ മാറ്റിയാല്‍ സക്തമായ സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ജെ.റ്റി. റാംസെ ഉദ്ഘാടനം ചെയ്തു. മോന്‍സി മുണ്ടകത്തില്‍, തമ്പി മണമേല്‍, വര്‍ഗീസ് കോലത്തുപറമ്പില്‍, ആര്‍. മോഹന്‍, ഷാജി അമ്പ്രയില്‍, രഘുനാഥന്‍ നായര്‍, ജോയി വര്‍ഗീസ്, റ്റി.റ്റി. സുരേഷ്, ജോര്‍ജുകുട്ടി എടയത്ര, പ്രമോദ്, രാധാകൃഷ്ണപണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts