പെ​ണ്‍​കു​ട്ടി​യെ തേ​ടി​യു​ള്ള വീ​ഡി​യോ വ്യാ​ജം; വി​ദ്യാ​ർ​ഥി അറസ്റ്റിൽ; എന്തിനിങ്ങനെ ചെയ്തുവെന്ന കാര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം

കൊ​ച്ചി: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ കൈ​കാ​ര്യം ചെ​യ്ത​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ വീ​ഡി​യോ സ​ന്ദേ​ശം പോ​സ്റ്റ് ചെ​യ്ത വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

എ​റ​ണാ​കു​ളം ര​വി​പു​ര​ത്തെ സ്വ​കാ​ര്യ ഏ​വി​യേ​ഷ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി ചാ​ല​ക്കു​ടി ആ​ളൂ​ർ ചാ​തേ​രി​ൽ അ​ല​ൻ തോ​മ​സി(20)​നെ​യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

എ​റ​ണാ​കു​ളം നോ​ർ​ത്ത്-​സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കു മ​ധ്യേ ട്രെ​യി​നി​ൽ​വ​ച്ച് യു​വ​തി​യെ അ​പ​മാ​നി​ച്ച മ​ധ്യ​വ​യ​സ്ക​നെ താ​ൻ കൈ​കാ​ര്യം ചെ​യ്തെ​ന്നും, പോ​ലീ​സ് കേ​സെ​ടു​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു വീ​ഡി​യേ​യി​ലെ സ​ന്ദേ​ശം.

സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി ട്രെ​യി​നി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ പെ​ണ്‍​കു​ട്ടി​ക്കേ തെ​ളി​യി​ക്കാ​ൻ ക​ഴി​യൂ​വെ​ന്നും അ​തു​കൊ​ണ്ട് ആ ​പെ​ണ്‍​കു​ട്ടി അ​റി​യു​ന്ന​വ​രെ വീ​ഡി​യോ ഷെ​യ​ർ ചെ​യ്യ​ണ​മെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച സെ​ൽ​ഫി വീ​ഡി​യോ​യി​ൽ ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന് പോ​ലീ​സ് സ്വ​മേ​ധ​യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ. ​ലാ​ൽ​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സെ​ൻ​ട്ര​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. വി​ജ​യ​ശ​ങ്ക​ർ, സൗ​ത്ത് റെ​യി​ൽ​വേ എ​സ്ഐ അ​ഭി​ലാ​ഷ്, എ​സ്ഐ​മാ​രാ​യ തോ​മ​സ്, സാം ​രാ​ജ്, എ​എ​സ്ഐ ഗോ​പി, എ​സ്‌​സി​പി​ഒ അ​നീ​ഷ്, കൃ​ഷ്ണ​കു​മാ​ർ, വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment