മോഷണക്കേസിൽ മൂങ്ങാ രതീഷും മോഷണമുതൽ  വിൽപന നടത്തിയതിന് അമ്മയും പോലീസ് പിടിയിൽ; ചങ്ങനാശേരിയിലെ മകന്‍റെയും അമ്മയുടെയും മോഷണത്തെക്കുറിച്ച് പോലീസ് പറയുന്നത്

ച​ങ്ങ​നാ​ശേ​രി: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ൽ യു​വാ​വും മോ​ഷ​ണ​മു​ത​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യ കേ​സി​ൽ അ​മ്മ​യും അ​റ​സ്റ്റി​ലാ​യി. മാ​മ്മൂ​ട് മു​ണ്ടു​കു​ഴി പി​ണ്ടി സ​ന്തോ​ഷി​ന്‍റെ മ​ക​ൻ മൂ​ങ്ങാ ര​തീ​ഷ് (20), അ​മ്മ സ​ര​ള (48) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ​യും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ക്കൊ​ടി​ത്താ​നം എ​സ്ഐ റി​ച്ചാ​ർ​ഡ് വ​ർ​ഗീ​സ്, എ​എ​സ്ഐ​മാ​രാ​യ സാ​ബു സ​ണ്ണി, ച​ന്ദ്ര​ബാ​ബു, ഷാ​ജി​മോ​ൻ, സാ​ബു, കെ.​കെ. റെ​ജി, പോ​ലീ​സു​കാ​രാ​യ ബി​ജു, ര​ഞ്ജീ​വ​ദാ​സ്, ബെ​ന്നി ചെ​റി​യാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഒ​ന്ന​ര മാ​സ​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​മ്മൂ​ട്ടി​ലു​ള്ള കോ​ൺ​വെ​ന്‍റി​ൽ​നി​ന്ന് അ​ന്പ​തി​നാ​യി​രം രൂ​പ, മാ​മ്മൂ​ട് ചൂ​ര​നോ​ലി ഭാ​ഗ​ങ്ങ​ളി​ൽ വീ​ടി​ന്‍റെ ജ​ന​ൽ തു​റ​ന്ന് തോ​ട്ടി ഉ​പ​യോ​ഗി​ച്ച് ബാ​ഗു​ക​ൾ പു​റ​ത്തെ​ടു​ത്ത് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച കേ​സ്, ചാ​ഞ്ഞോ​ടി​യി​ലു​ള്ള വീ​ട്ടി​ൽ​നി​ന്ന് ആ​റേ​മു​ക്കാ​ൽ പ​വ​ൻ സ്വ​ർ​ണം എ​ന്നി​വ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ര​തീ​ഷ് അ​റ​സ്റ്റി​ലാ​യ​ത്.

മോ​ഷ​ണ​മു​ത​ൽ വി​ല്പ​ന ന​ട​ത്തു​ക​യും പ​ണ​യം വ​യ്ക്കു​ക​യും ചെ​യ്ത​തി​നാ​ണ് സ​ര​ള അ​റ​സ്റ്റി​ലാ​യ​ത്. ച​ങ്ങ​നാ​ശേ​രി​യി​ലെ​യും റാ​ന്നി​യി​ലെ​യും സ്വ​ർ​ണ​ക്ക​ട​ക​ളി​ൽ വി​ൽ​ക്കു​ക​യും പ​ണ​യം​വ​യ്ക്കു​ക​യും ചെ​യ്ത 13 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പോ​ലീ​സ് സൈ​ബ​ർ സെ​ൽ എ​ക്സ്പ​ർ​ട്ട് ഷൈ​ജു ആ​ഞ്ച​ലോ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ച​ത്.

പ്ര​തി​യു​ടെ ഫോ​ൺ​കോ​ളു​ക​ളും ഫു​ട് പ്രി​ന്‍റു​ക​ളു​മാ​ണ് കേ​സ് തെ​ളി​യി​ക്കാ​ൻ പോ​ലീ​സി​നു സ​ഹാ​യ​ക​മാ​യ​ത്. മാ​മ്മൂ​ട് ജം​ഗ്ഷ​നി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ടെ​ത്തി​യ ഇ​യാ​ളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ് കേ​സു​ക​ൾ തെ​ളി​യി​ക്കാ​നാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു. ര​തീ​ഷി​ന്‍റെ പി​താ​വ് പി​ണ്ടി സ​ന്തോ​ഷ് മോ​ഷ​ണ​ക്കേ​സി​ൽ മാ​വേ​ലി​ക്ക​ര സ​ബ്ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്.

Related posts