തിരുവനന്തപുരം: മരുമകളെ പേഴ്‌സണല്‍ സ്റ്റാഫിലെടുത്ത സംഭവത്തില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി. മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ എടുത്തത് പാര്‍ട്ടി തീരുമാന പ്രകാകരമാണെന്ന് അവര്‍ പറഞ്ഞു. പേഴ്ണല്‍ സ്റ്റാഫിനെ മന്ത്രിക്ക് തീരുമാനിക്കാമെന്ന് പാര്‍ട്ടി പറഞ്ഞിരുന്നുവെന്നും. മരുമകള്‍ പെന്‍ഷന്‍ വാങ്ങുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. മരുമകളുടെ തസ്തിക ഉയര്‍ത്തി നല്‍കിയിട്ടില്ലെന്നും ശ്രീമതി പറഞ്ഞു.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീമതി ഇക്കാര്യം വ്യക്തമാക്കിയത. അതേസമയം, നിലവിലെ വിവാദ നിയമനങ്ങളുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ഈ നിയമനങ്ങള്‍ പാര്‍ട്ടി അറിഞ്ഞല്ല നടത്തിയതെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ആനത്തലവട്ടം ആന്ദന്‍ പറഞ്ഞു.