അ​ന്യ​ന്‍റെ ക​ഷ്ട​പ്പാ​ടു​ക​ള്‍ അ​ക​ക്ക​ണ്ണു​കൊണ്ട് മ​ന​സി​ലാ​ക്ക​ണം; സ്പി​രി​ച്വാ​ലി​റ്റി ഉ​ള്ളി​ട​ത്ത് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കു​റ​യുമെന്ന് ബി. ​കെ​മാ​ല്‍ പാ​ഷ

പ​ത്ത​നാ​പു​രം: അ​ന്യ​ന്‍റെ ക​ഷ്ട​പ്പാ​ടു​ക​ളും ബു​ദ്ധി​മു​ട്ടു​ക​ളും അ​ക​ക്ക​ണ്ണു​കൊ​ണ്ട് മ​ന​സി​ലാ​ക്കി പ്ര​തി​ഫ​ലേ​ച്ഛ കൂ​ടാ​തെ സ​ഹാ​യി​ക്കാ​ന്‍ ഏ​വ​രും ത​യാ​റാ​ക​ണ​മെ​ന്ന് മു​ന്‍ ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് ബി. ​കെ​മാ​ല്‍ പാ​ഷ. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ഇ​ഫ്താ​ര്‍ വി​രു​ന്നി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന മ​ത​സൗ​ഹാ​ര്‍​ദ്ദ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത​ങ്ങ​ള്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​തെ ആ​ത്മീ​യ കാ​ര്യ​ങ്ങ​ളി​ലേ​ക്കു മാ​ത്ര​മാ​യി തി​രി​യ​ണം. ആ​ത്മീ​യ​ത ഉ​ള്ളി​ട​ത്താ​ണ് ന​ന്മ​യു​ള്ള​ത്. ആ​ത്മീ​യ​ത മ​റ​ന്ന് മ​ത​ങ്ങ​ള്‍ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​റ​ങ്ങു​മ്പോ​ള്‍ സ്പി​രി​ച്വാ​ലി​റ്റി ന​ഷ്ട​മാ​കു​ന്നു. സ്പി​രി​ച്വാ​ലി​റ്റി ഉ​ള്ളി​ട​ത്ത് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കു​റ​യും. ജാ​തി​ചി​ന്ത​ക​ള്‍ മാ​റ​ണം.

മ​നു​ഷ്യ​ന് ജാ​തി​ക്കെ​തി​രാ​യി ചി​ന്തി​ക്കാ​ന്‍ ക​ഴി​യ​ണം. എ​ല്ലാ മ​ത​ത്തി​ന്‍റേ​യും ആ​ഘോ​ഷ​ങ്ങ​ള്‍ എ​ല്ലാ മ​ത​വി​ശ്വാ​സി​ക​ളും ഒ​ന്നി​ച്ചു പ​ങ്കി​ട​ണം. മ​ത​നി​ര​പേ​ക്ഷ​ത ഗാ​ന്ധി​ഭ​വ​നി​ല്‍ കാ​ണാ​നാ​വു​ന്നുവെന്നും കെ​മാ​ല്‍ പാ​ഷ പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​സ് വേ​ണു​ഗോ​പാ​ല്‍ അധ്യ​ക്ഷ​നാ​യി​രു​ന്നു. ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, ക​സ്തൂ​രി കെ​മാ​ല്‍ പാ​ഷ, സിപി​ഐ സം​സ്ഥാ​ന അ​സി​സ്റ്റന്‍റ് സെ​ക്ര​ട്ട​റി കെ. ​പ്ര​കാ​ശ് ബാ​ബു, ഐ​എ​ന്‍​ടി​യുസി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍, വ​നി​താ​ക​മ്മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദാ ക​മാ​ല്‍, ഫാ. ​തോ​മ​സ് കു​ര്യ​ന്‍, എ.​ജെ സു​ക്കാ​ര്‍​ണോ, പു​ന​ലൂ​ര്‍ ബി. ​രാ​ധാ​മ​ണി, ത​ടി​ക്കാ​ട് സെ​യ്ദ് ഫൈ​സി, കെ. ​ധ​ര്‍​മ്മ​രാ​ജ​ന്‍, സ​ന്തോ​ഷ് കെ. ​തോ​മ​സ്, ജോ​സ​ഫ് വ​ര്‍​ഗീ​സ്, എം. ​ഷേ​ക് പ​രീ​ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ല്‍ കൊ​ല്ലം സ​ബ് ക​ള​ക്ട​ര്‍ ഇ​ല​ക്കി​യ, മാ​ധ​വി​ക്കു​ട്ടി, സു​ശ്രീ, സ​ദ്ദാം ന​വാ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

Related posts