പോലീസ് സ്‌റ്റേഷനിലെ റാമ്പും പാര്‍ക്കിംഗ് ഏരിയ

knr-policeകണ്ണൂര്‍: ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ കയറാനും ഇറങ്ങാനുമായി സ്ഥാപിച്ച റാമ്പ് വാഹനങ്ങള്‍ കൈയടക്കുന്നു. സര്‍ക്കാര്‍ ഓഫീസുക ളിലെ പടിക്കെട്ടുകള്‍ കയറാന്‍ ഭിന്നശേഷിയുള്ളവരും വയോധികരും ബുദ്ധിമുട്ടുന്നത് മനസിലാക്കിയാണ് എല്ലാ സര്‍ക്കാര്‍ ഓഫീ സുകളിലും റാമ്പ് സംവിധാനം സര്‍ക്കാര്‍ സ്ഥാപിച്ചത്. ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ റാമ്പിലേക്ക് കടക്കാനുള്ള ഭാഗത്ത് ഇരുചക് രവാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഭിന്നശേഷിയുള്ളവരും വയോധികരും പോലീസ് സ്‌റ്റേഷനില്‍ എന്തെങ്കിലും ആവശ്യത്തിനു വരേണ്ടിവന്നാല്‍ പടിക്കെട്ടുകള്‍ കയറേണ്ട അവസ്ഥയിലാണ്. കേസുമായി ബന്ധപ്പെട്ട് പിടികൂടിയ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാതെ ടൗണ്‍ സ്റ്റേഷന്‍ അസൗകര്യത്താല്‍ വീര്‍പ്പുമുട്ടുകയാണ്.

Related posts