പോസ്റ്റ് ഓഫീസ് നിക്ഷേപം തട്ടിയെടുത്തെന്ന് പരാതി; പോസ്റ്റ് മാസ്റ്റര്‍ക്കെതിരെ കേസെടുത്തു; തട്ടിയെടുത്തത് രണ്ടു ലക്ഷത്തോളം രൂപ

bis-rupeesകുറവിലങ്ങാട്: പോസ്റ്റ് ഓഫീസുവഴി നടത്തിയ നിക്ഷേപപദ്ധതിയിലെ പണം തട്ടിയെന്ന പരാതിയില്‍ പോസ്റ്റ്മാസ്റ്റര്‍ക്കെതിരെ കേസെടുത്തു. പോസ്റ്റ് ഓഫീസ് വൈക്കം ഇന്‍സ്‌പെക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുറിച്ചിത്താനം പോസ്റ്റ്മാസ്റ്ററായിരുന്ന പരമേശ്വരന്‍നായര്‍ക്കെതിരെയാണ് മരങ്ങാട്ടുപിള്ളി പോലീസ് കേസെടുത്തിട്ടുള്ളത്. സുകന്യസമൃദ്ധിയോജന എന്ന പേരില്‍ പോസ്റ്റ് ഓഫീസ് വഴി നടത്തിയിരുന്ന നിക്ഷേപപദ്ധതിയില്‍ അടച്ച പണം തട്ടിയെന്നാണ് പരാതി. നാല് അക്കൗണ്ടുകളില്‍ നിന്നായി 1,88,000 രൂപ പോസ്റ്റ്മാസ്റ്റര്‍ തട്ടിയതായി വൈക്കം ഇന്‍സ്‌പെക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

അക്കൗണ്ടെടുത്തവരുടെ ബുക്കില്‍ തുക രേഖപ്പെടുത്തി നല്‍കിയശേഷം പണം അക്കൗണ്ടില്‍ നിക്ഷേപിക്കാതെയായിരുന്നു തിരിമറി. അക്കൗണ്ടെടുത്തവര്‍ ഇന്റര്‍നെറ്റ് മുഖേന അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അവരുടെ അക്കൗണ്ടില്‍ അടച്ച പണം എത്തിയിട്ടില്ലെന്ന് മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റല്‍ വകുപ്പില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Related posts