വേനലിന്റെ കാഠിന്യം അല്‍പംപോലും ഏശാത്ത പ്രദേശം! വാഗമണ്‍ പൈന്‍ പാര്‍ക്കില്‍ സഞ്ചാരികളുടെ തിരക്ക്

ഉ​പ്പു​ത​റ: വേ​ന​ൽ ക​ന​ത്ത​തോ​ടെ വാ​ഗ​മ​ണ്‍ പൈ​ൻ പാ​ർ​ക്കി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കും വ​ർ​ധി​ച്ചു. ഇ​ളം​കാ​റ്റേ​റ്റ് പ്ര​കൃ​തി​ര​മ​ണീ​യ​ത ആ​സ്വ​ദി​ക്കാ​നാ​ണ് ഇ​വി​ടേ​ക്ക് സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന​ത്.

വേ​ന​ലി​ന്‍റെ കാ​ഠി​ന്യം അ​ൽ​പം​പോ​ലും ഏ​ശാ​ത്ത പ്ര​ദേ​ശ​മാ​ണ് വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട് പൈ​ൻ പാ​ർ​ക്ക്. ഏ​തു ചൂ​ടി​ലും ഇ​വി​ടെ എ​ത്തി​യാ​ൽ കു​ളി​ർ​മ​യാ​ണ്.

90 ഡി​ഗ്രി ച​രി​ഞ്ഞു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് പൈ​ൻ മ​ര​ങ്ങ​ൾ ഇ​ട​തൂ​ർ​ന്നു​നി​ൽ​ക്കു​ന്ന​ത്. ഇ​ത് ക​ണ്ണി​ന് കു​ളി​ർ​മ​യേ​കും. പൈ​ൻ​കാ​ടു​ക​ളെ ത​ഴു​കി ക​ട​ന്നു​പോ​കു​ന്ന മ​ന്ദ​മാ​രു​ത​ൻ ഏ​തു ചൂ​ടി​നേ​യും ത​ണു​പ്പി​ക്കും.

ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ചൂ​ടി​ൽ​നി​ന്നു ര​ക്ഷ​നേ​ടാ​നും ത​ണു​പ്പ് ആ​സ്വ​ദി​ക്കാ​നു​മാ​യി നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് ദി​വ​സേ​ന ഇ​വി​ടെ എ​ത്തു​ന്ന​ത്.

പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​യ പൈ​ൻ​കാ​ട് മു​ന്പ് വ​നം​വ​കു​പ്പിന്‍റെ കൈ​വ​ശ​മാ​യി​രു​ന്നു. എ​ന്നാ​ലി​ന്ന് വാ​ഗ​മ​ണ്‍ ഡി​എം​സി​യാ​ണ് ഇ​തി​ന്‍റെ സൂ​ക്ഷി​പ്പു​കാ​ർ.

മു​ന്പ് മാ​ലി​ന്യം​കൊ​ണ്ട് നി​റ​ഞ്ഞി​രു​ന്ന പൈ​ൻ കാ​ട് ഡി​എം​സി ഏ​റ്റെ​ടു​ത്ത​തു​മു​ത​ൽ മാ​ലി​ന്യ​മു​ക്ത​മാ​യി. ഇ​തും സ​ഞ്ചാ​രി​ക​ളെ ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ കാ​ര​ണ​മാ​യി.

പു​ല​ർ​ച്ചെ ഉ​ണ്ടാ​കു​ന്ന മ​ഞ്ഞും ത​ണു​പ്പും സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ ആ​സ്വാ​ദ്യ​ക​ര​മാ​ണ്. മ​ധ്യ​വേ​ന​ൽ ആ​രം​ഭി​ക്കു​ന്പോ​ൾ ഇ​വി​ടെ വ​ലി​യ തി​ര​ക്കു​ണ്ടാ​കു​മെ​ന്നാ​ണ് ഡി​എം​സി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment