ബൈ​ക്കി​ൽ ത​ട്ടി​യി​ട്ടും നി​ർ​ത്താ​തെ പോയി! മ​ദ്യ​ല​ഹ​രി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​ർ പി​ടി​യി​ൽ

അ​മ്പ​ല​പ്പു​ഴ: മ​ദ്യ​ല​ഹ​രി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​ർ പി​ടി​യി​ൽ. തി​രു​വ​ല്ല ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ ക​റു​ക​ച്ചാ​ൽ ക​ങ്ങ​ഴ പാ​റ​യ്ക്ക​ൽ ര​വീ​ന്ദ്ര​ൻ​നെ (54) യാ​ണ് പു​ന്ന​പ്ര പോ​ലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ പ​റ​വൂ​രി​ൽ വ​ച്ചാ​ണ് സം​ഭ​വം. തി​രു​വ​ല്ല​യി​ൽ നി​ന്ന് ആ​ല​പ്പു​ഴ​യി​ൽ വ​ന്ന​തി​നു​ശേ​ഷം തെ​ങ്കാ​ശി​യി​ലേ​ക്കു ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

ബൈ​ക്കി​ൽ ത​ട്ടി​യി​ട്ടും നി​ർ​ത്താ​തെ പോ​യ​തി​നെ തു​ട​ർ​ന്നു നാ​ട്ടു​കാ​രാ​ണു പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

പു​ന്ന​പ്ര സ്റ്റേ​ഷ​നു മു​ന്നി​ൽ ബ​സ് ത​ട​ഞ്ഞു നി​ർ​ത്തു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രെ മ​റ്റു ബ​സി​ൽ ക​യ​റ്റി വി​ട്ട​തി​നു ശേ​ഷം ഡ്രൈ​വ​റെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി.

ഇ​തി​നു​മു​മ്പ് ഇ​യാ​ൾ ഓ​ടി​ച്ചി​രു​ന്ന ബ​സ് ബൈ​ക്കി​ലി​ടി​ച്ചു മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന കു​ട്ടി മ​രി​ച്ച​താ​യി പോ​ലീസ് പ​റ​ഞ്ഞു.

Related posts

Leave a Comment