ശ്രീകണ്ഠപുരം: സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്നത് വ്യാപകമാകുന്നു. യുഡിഎഫ് ഇരിക്കൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി കെ.സി. ജോസഫിന്റെ ചെങ്ങളായി, ശ്രീകണ്ഠപുരം, പയ്യാവൂര്‍ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച് 30വേറെ ഫഌക്‌സ് ബോര്‍ഡുകളും ബാനറുകളുമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നശിപ്പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി. ജോസിന്റെ പ്രചാരണ ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്്.
ശ്രീകണ്ഠപുരം, ആലക്കോട് ഉദയഗിരി, ഉളിക്കല്‍, ഇരിക്കൂര്‍ഭാഗങ്ങളില്‍ സ്ഥാപിച്ചവയാണ് നശിപ്പിച്ചിരിക്കുന്നത്. കെ.സി. ജോസഫിന്റെ കീയച്ചാല്‍, പാറക്കാടി ഭാഗങ്ങളില്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളും കെ.ടി. ജോസിന്റെ ചെമ്പന്തൊട്ടി, ഇരിക്കൂര്‍ ന്നിവിടങ്ങളിലെ ഫഌക്‌സ് ബോര്‍ഡുകളും ഇന്നലെ രാത്രി നശിപ്പിക്കപ്പെട്ടു. സംഭവത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തുകയാണ്. ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.