പ്രത്യുഷ ജീവനൊടുക്കാന്‍ കാരണം പ്രണയ നൈരാശ്യം? “മരണത്തിനു ശേഷവും നിന്നില്‍ നിന്നു ഞാന്‍ മുഖം തിരിക്കില്ല”’എന്ന് അവസാന വാട്‌സ് ആപ്പ് സന്ദേശം

prathewshaസിനിമാ-സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജി ജീവനൊടുക്കാന്‍ കാരണം പ്രണയത്തകര്‍ച്ചയോ? കാമുകനുമായുള്ള പ്രശ്‌നങ്ങളാകാം ആത്മഹത്യക്കു കാരണമെന്നാണ് ഇപ്പോള്‍ കരുതപ്പെടുന്നത്. കാരണം  പ്രത്യുഷയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ നിന്നും ഇത്തരം ചില സൂചനകള്‍ ലഭിച്ചത്രേ. ‘മരണത്തിനു ശേഷവും നിന്നില്‍ നിന്നു ഞാന്‍ മുഖം തിരിക്കില്ല’എന്നായിരുന്നു അവസാന വാട്‌സ് ആപ്പ് സന്ദേശം. ഇതോടൊപ്പം ഒരു സ്‌മൈലി ചിഹ്നവും ഉണ്ടായിരുന്നു.

ബാലികാവധു എന്ന ടി വി സീരിയലാണ്  പ്രത്യുഷ ബാനര്‍ജിയെ ശ്രദ്ധേയയാക്കിയത്.  പ്യാര്‍ തൂ നേ ക്യാ കിയാ, ഹം ഹേ നാ, നസൂരാല്‍ സിമര്‍ കാ തുടങ്ങിയ ടി വി പരമ്പരകളിലും പ്രത്യുഷ ബാനര്‍ജി അഭിനയിച്ചിട്ടുണ്ട്.ബിഗ്‌ബോസ് 7, കോമഡി ക്ലാസസ്, ഝലക് ദിഖ്‌ല ഝാ എന്ന ഡാന്‍സ് പ്രോഗ്രാം എന്നിവയി ലെല്ലാം പ്രത്യുഷ ബാനര്‍ജി പ്രത്യക്ഷപ്പെട്ടിരുന്നു.  മുംബൈ ബംഗൂര്‍ നഗറിലെ സ്വന്തം വീട്ടില്‍ വച്ച് തൂങ്ങിമരിക്കാന്‍ ശ്രമിച്ച പ്രത്യുഷയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Related posts