‘പ്രേമം’ ജൈവകൃഷിയിലും! പ്രശസ്ത സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വീട്ടില്‍ കൂറ്റന്‍ വാഴക്കുല; കൃഷിക്കായി ഇറങ്ങുന്നത് ഒഴിവ് സമയങ്ങളില്‍

alphonseആലുവ: പ്രശസ്ത സംവിധായകന് സിനിമ പോലെ പ്രേമം ജൈവകൃഷിയിലും. ‘പ്രേമം’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ആലുവ സ്വദേശി അല്‍ഫോണ്‍സ് പുത്രനാണ് കൃഷിയിലും ഒരുകൈ നോക്കുന്നത്. ഇവരുടെ വീട്ടുമുറ്റത്തെ കൃഷിയിടത്തില്‍ കുലച്ചത് കൂറ്റന്‍ വാഴക്കുല. മാതാവ്  ഡെയ്‌സിയും പിതാവ് പുത്രന്‍ പോളും  മകന് പിന്തുണയായി കൃഷിയില്‍ സഹായിക്കുന്നുണ്ട്.

നഗരത്തിലെ പത്ത് സെന്റിലാണ് സംവിധായകനും കുടുംബവും താമസിക്കുന്നത്. അമ്മ ഡെയ്‌സി ആലുവയില്‍ വനിതാ ബ്യൂട്ടിപാര്‍ലര്‍ നടത്തുമ്പോള്‍ പിതാവ് പുത്രന്‍ പുരുഷന്‍മാര്‍ക്കുള്ള ബ്യൂട്ടിപാര്‍ലറുമായി  കൂടെയുണ്ട്. കുടുംബമൊന്നായിട്ടാണ് കൃഷിയുടെ പരിചരണം. ഒഴിവ് സമയങ്ങളില്‍ അല്‍ഫോണ്‍സും കൃഷിക്കായി ഇറങ്ങും. വാഴയ്ക്ക് പുറമേ മാവ്, പ്ലാവ്, സപ്പോട്ട, റമ്പൂട്ടാന്‍, ചന്ദനമരം, മുല്ല, റോസ്, മാങ്കോസ്റ്റിന്‍ എന്നിവയും ഈ ചെറിയ കൃഷിത്തോട്ടത്തിലുണ്ട്.  ചാണകപ്പൊടിയും ചാരവും വിലകൊടുത്തു വാങ്ങിയാണ് വളമായി ഉപയോഗിക്കുന്നത്.

Related posts