പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമം: പ്രിന്‍സിപ്പലിനെതിരേ കേസെടുത്തു

FIREവാഴക്കുളം: മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ മൂവാറ്റുപുഴ ഗവ. മോഡല്‍ എച്ച്എസ്എസ്  പ്രിന്‍സിപ്പലിനെതിരേ വാഴക്കുളം പോലീസ് കേസെടുത്തു.പ്രിന്‍സിപ്പല്‍ അപമാനിച്ചതായായുള്ള വിദ്യാര്‍ഥിനിയുടെ  മൊഴിയുടെ അടിസ്ഥാനത്തിലാണു  ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുത്തത്. എഴുപത്തഞ്ച് ശതമാനത്തോളം പൊള്ളലേറ്റ വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആഷുപത്രിയില്‍ ചികിത്സയിലാണ്.

കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ പണിക്കു പോയ സമയത്തായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി കുട്ടിയില്‍നിന്നു മൊഴിരേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Related posts