ഫുട്‌സാലില്‍ ആദ്യമധുരം മുംബൈ ഫൈവ്‌സിന്

sp-footsalചെന്നൈ: പ്രീമിയര്‍ ഫുട്‌സാല്‍ ലീഗിലെ ആദ്യമത്സരത്തില്‍ മുംബൈ ഫൈവ്‌സിന് ജയം. ചെന്നൈ ഫൈവ്‌സിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് മുംബൈ വിജയിച്ചത്. ഫോഗ് ലിയ, ആംഗലോട്ട, റമീറസ് എന്നിവരാണ് മുംബൈയ്ക്കായി ഗോള്‍ നേടിയത്. സിരിളോ, ഫാല്‍കാവോ എന്നിവര്‍ ചെന്നൈയ്ക്കായി വലചലിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. എ.ആര്‍ റഹ്മാന്റെ സംഗീത പരിപാടിയോടെയാണ് ഫുട്‌സാല്‍ ലീഗിന് തുടക്കം കുറിച്ചത്. കേരളത്തില്‍നിന്നുള്ള ടീമായ കൊച്ചിക്ക് ശനിയാഴ്ച മുംബെയുമായാണ് ആദ്യ മത്സരം.

Related posts