തളിപ്പറമ്പ്: വിഎച്ച്പി നേതാവ് തൊഗാഡിയയുടെ ശബ്ദമാണ് ബാലകൃഷ്ണപിള്ളയുടേതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുള്‍ ഖാദര്‍ മൗലവി. ഫാസിസ്റ്റുകള്‍ക്ക് വേണ്ടി മാത്രം ശബ്ദിക്കുന്ന തൊഗാഡിയയുടേതിന് സമാനമായ രീതിയിലാണ് ബാലകൃഷ്ണപിള്ള കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശമെന്ന് മൗലവി .തളിപ്പറമ്പ് ടൗണ്‍ സ്ക്വയറില്‍ മുന്‍സിപ്പല്‍ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ദളിത് ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദളിതര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുംനേരേ ഇത്രയേറെ അക്രമങ്ങള്‍ നടന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. അവര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം പോലും നല്‍കരുതെന്ന് ചിലര്‍ വാശിപിടിക്കുമ്പോള്‍ കേന്ദ്രഭരണ കക്ഷി സ്വീകരിക്കുന്ന മൗനം വലിയ അപകടത്തിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നതെന്നും മൗലവി പറഞ്ഞു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു.
കെ. സുനില്‍കുമാര്‍, റഷീദ് വെങ്ങളം എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ അല്ലാംകുളം മഹമൂദ്, കെ. മുസ്തഫ ഹാജി, കെ. മുഹമ്മദ് ഇഖ്ബാല്‍, കെ.കെ.എം. ബഷീര്‍, സമദ് കടമ്പേരി, പി.സി. നസീര്‍, പി.എ.വി. അബൂബക്കര്‍, പി.പി. ഉമ്മര്‍, കെ.എം. മുഹമ്മദ് കുഞ്ഞി, കെ.വി.ടി. മുഹമ്മദ് കുഞ്ഞി, സി. മുഹമ്മദ് സിറാജ്, കെ.വി. സിറാജ്, പി.പി. ഇസ്മായില്‍, കെ.വി. താജുദ്ദീന്‍, എം.കെ.പി. ഷമീര്‍, ഓലിയന്‍ ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു.