ബാഹുബലി രണ്ടാം ഭാഗത്തില്‍ ശ്രീയ ശരണ്‍

shriyaബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ ശ്രീയാ ശരണും എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് ശ്രീയ എത്തുകയെന്നാണ് പറയപ്പെടുന്നത്. ചിത്രം അടുത്ത വര്‍ഷം ഏപ്രിലോടെയാവും റിലീസിനൊരുങ്ങുക.

എന്നാല്‍ ചിത്രത്തില്‍ ശ്രീയ ഉണ്ടോ എന്ന കാര്യം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ശ്രീയയും ഈ വാര്‍ത്തയോടു പ്രതികരിച്ചിട്ടില്ല. ബാഹുബലി രണ്ടാം ഭാഗത്തിന്റെ  ചിത്രീകരണം കണ്ണൂരിലും അടുത്തിടെ നടന്നിരുന്നു.

അന്നൊന്നും കേള്‍ക്കാത്ത പേരാണ് ഇന്നിപ്പോള്‍ കേള്‍ക്കുന്നത്. ഇത് പപ്പരാസികളുട ഊഹാപോഹങ്ങളാണോ എന്നറിയണമെങ്കില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോ അല്ലെങ്കില്‍ നടി തന്നെയോ ഈ കാര്യത്തില്‍ പ്രതികരിക്കേണ്ടി വരും. കാത്തിരിക്കാം ശ്രീയയുടെ പ്രതികരണത്തിനായി.

Related posts