സംസ്ഥാന അവാര്‍ഡ് നേടിയ സൗബിന് ഇപ്പോളുള്ളത് ഇരട്ടി സന്തോഷം ! ആ ചുംബന ചിത്രത്തിന് ചില കഥകള്‍ പറയാനുണ്ട്…

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ സന്തോഷത്തിലാണ് നടന്‍ സൗബിന്‍ ഷാഹിര്‍. എന്നാല്‍ ഇപ്പോള്‍ ആ സന്തോഷം ഇരട്ടിയായെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സൗബിന്റെ വീട്ടില്‍ നിന്നും പുറത്തു വരുന്നത്. സൗബിന്റെ ഭാര്യ ജാമിയ സഹീര്‍ ആദ്യത്തെ കണ്‍മണിയെ ഗര്‍ഭം ധരിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നവംബറിലായിരുന്നു സൗബിനും ജാമിയയും തമ്മിലുള്ള വിവാഹം. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.

സഹസംവിധായകനായി സിനിമയിലെത്തിയ സൗബിന്‍ ഇപ്പോള്‍ മലയാളത്തിലെ യുവതാരങ്ങളില്‍ പ്രമുഖനാണ്. തങ്ങളുടെ പുതിയ വീട്ടില്‍ സൗബിനും ഭാര്യയും ചുംബിച്ചു നില്‍ക്കുന്ന ചിത്രം സൗബിന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സൗബിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുമ്പളങ്ങി നൈറ്റ്സ് വന്‍ വിജയമായി ഓടുകയാണ്.

Related posts