ചിത്രം ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിക്കാനുള്ള പൊടിക്കൈകളിലൊന്നാണ് നടിമാരെ ബിക്കിനി അണിയിക്കുക എന്നത്. അതെ തന്ത്രം തന്നെയാണ് തമിഴ് സംവിധായകന് ഡീ കെ തന്റെ പുതിയ ചിത്രത്തിലും പരീക്ഷിക്കുന്നത്. കാവലൈവേന്ദം എന്ന സിനിമയില്‍ നായിക കാജല്‍ അഗര്‍വാള്‍ ബിക്കിനി അണിഞ്ഞുള്ള ഗാനരംഗങ്ങളിലെ ചിത്രങ്ങള്‍ ഇതിനോടകം ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ച് കഴിഞ്ഞു. ജീവയാണ് ചിത്രത്തിലെ നായകന്.
നീന്തല്‍ക്കുളത്തിലാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഈ ഗംനരംഗത്തിന്റെ ചിത്രീകരണത്തിനായി ജീവയും കാജലും ഏഴ് മണിക്കൂറോളം നീന്തല്‍ക്കുളത്തില്‍ ചെലവഴിച്ചെന്നാണ് കേള്‍ക്കുന്നത്. എന്തായാലും പപ്പരാസികള്‍ കാജലിന്റെ പുറകെ കൂടിയിട്ടുണ്ട്. കാവ ലൈവേന്ദം എന്ന സിനിമ ഇതോടെ തിയറ്ററിലെത്തുന്ന തിന് മുമ്പു ത ന്നെ വാര്‍ത്താ പ്രധാന്യം നേടിയിരിക്കുകയാണ്.