ആലപ്പുഴ മെഡിക്കൽ കോളജിൽ പ​തി​മൂ​ന്നു​കാ​രി​യെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ മർദ്ദിച്ച സംഭവം;  പെൺകുട്ടിയെ അപമാനിക്കുന്ന വീഡിയോയ്ക്കെതിരേ പരാതി നൽകി കുടുംബം

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

പോ​ലീ​സി​നെ​തി​രേ മാ​താ​പി​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങ​വേ​യാ​ണ് ഈ ​സം​ഭ​വ​ത്തി​ൽ അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ആ​ശു​പ​ത്രി​യി​ൽ പ​തി​മൂ​ന്നു​കാ​രി​യു​ടെ വീ​ഡി​യോ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് അ​നാ​സ്ഥ കാ​ണി​ക്കു​ന്ന​താ​യി കു​ടും​ബം ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു.

ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് പ​തി​മൂ​ന്നു​കാ​രി​യെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്. എ​ന്നാ​ൽ ജീ​വ​ന​ക്കാ​ർ മ​ർ​ദ​ന​ത്തെ പ്ര​തി​രോ​ധി​ച്ച ഭാ​ഗം മാ​ത്രം വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തി​നെ​രെ​യാ​ണ് ബ​ന്ധു​ക്ക​ൾ അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​ൽ ക​ഴി​ഞ്ഞ 15ന് ​പ​രാ​തി ന​ൽ​കി​യ​ത്.

പ​രാ​തി സ്വീ​ക​രി​ച്ച് ര​സീ​ത് ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.ആ​ശു​പ​ത്രി പൊ​തു​സ്ഥ​ല​മാ​ണ​ന്നും ഇ​വി​ടെ ആ​ർ​ക്കും വീ​ഡി​യോ പ​ക​ർ​ത്തു​ക​യും പ്ര​ച​രി​പ്പി​ക്കാ​മെ​ന്നും അ​തി​നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​യി​ൻ​മേ​ൽ ന​ട​പ​ടി എ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​ലെ ഒ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു​വെ​ന്നും അ​തി​നാ​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.പെ​ണ്‍​കു​ട്ടി​യു​ടെ വീ​ഡി​യോ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​ത് എ​യ്ഡ് പോ​സ്റ്റ് പോ​ലീ​സാ​ണെ​ന്നാ​ണ് ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ പ​റ​യു​ന്ന​ത്.

Related posts

Leave a Comment