പറവൂര്‍: ബോണ്‍സ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ 12 മുതല്‍ അനിശ്ചിതകാല പണിമുടക്കു നടത്തുമെന്നു സംയുക്ത സമരസമിതി അറിയിച്ചു. ഇന്നലെ ജില്ലാകളക്ടര്‍ക്കു പണിമുടക്കു നോട്ടീസ് നല്കി. വരുമാനത്തിന്റെ അമ്പതുശതമാനം ബോണസ് വേണമെന്നാണ് ജീവനക്കാരുടെ നിലപാട്. ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് കഴിഞ്ഞ 11ന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഉടമകള്‍ ചര്‍ച്ചയ്ക്കു തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് കളക്ടര്‍ക്കു നോട്ടീസ് നല്കി പണിമുടക്ക് ആരംഭിക്കുന്നതെന്നു നേതാക്കള്‍ പറഞ്ഞു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു എന്നീ സംഘടനകളാണ് സംയുക്തസമരസമിതിയിലുള്ളത്.
ബോണസ് പ്രശ്നം; ജില്ലയില്‍ 12 മുതല്‍ ബസ് പണിമുടക്ക്
