ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ ഗിന്നസ് റിക്കാര്ഡിലേക്കെത്താന് ശ്രമം നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ലോക വനിതാ ദിനത്തിലാണ് സൊനാക്ഷിയുടെ ഈ പുതിയ പരീക്ഷണം. അതിന് വേണ്ടി താരം മുംബൈയിലേക്ക് പോകാന്‍ ഒരുങ്ങിക്കഴിഞ്ഞു. മത്സരം എന്താണെന്നല്ലേ? ഏറ്റവും വേഗത്തില്‍ കൂടുതല്‍ നഖങ്ങളില്‍ നെയില്‍ പോളിഷ് ചെയ്യുകയാണ് ലക്ഷ്യം. ആയിരത്തോളം വനിതകള്‍ക്കൊപ്പമാണ് താരം മുബൈയില്‍ വച്ച് മത്സരിക്കുക.
പോളണ്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോസ്മെറ്റിക് ബ്രാന്‍ഡായ ഇഗ്ലോട്ടിനൊപ്പം ഇന്ത്യന്‍ ബ്രാന്‍ഡായ മേജര്‍ ബ്രാന്‍ഡ്സും ചേര്‍ന്നാണ് മത്സരത്തിനു വേണ്ടി വേദിയൊരുക്കുന്നത്. ഒപ്പം കമ്പനിയുടെ ഏറ്റവും പുതിയ നെയില്‍ പോളിഷ് പരിചയപ്പെടുത്തുകയും ചെയ്യും. മുബൈയിലെ പള്ളേടിയത്തില് വച്ചാണ് മത്സരം നടക്കുന്നത്. വനിതാ ദിനത്തില്‍ ഒരു ചരിത്രത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് സൊനാക്ഷി പറയുന്നു.