ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനു വീരുവിന്റെ ‘ചൂടന്‍’ ട്വീറ്റ്

sp-sevagന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സില്‍ രണ്ടു മെഡല്‍ നേടിയതില്‍ രാജ്യവ്യാപകമായി ആഘോഷം സംഘടിപ്പിച്ച ഇന്ത്യയെ പരിഹസിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനു ചുട്ടമറുപടിയുമായി മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. പീയേഴ്‌സ് മോര്‍ഗന്‍ എന്ന പത്രപ്രവര്‍ത്തകനാണ് ഇന്ത്യയുടെ മെഡല്‍നേട്ടത്തെ പരിഹസിച്ചത്.

ഇന്ത്യക്കാര്‍ ചെറിയ സ ന്തോഷങ്ങളെയും താലോലിക്കുന്നതായി സെവാഗ് പറഞ്ഞു. ക്രിക്കറ്റ് കണ്ടുപിടിച്ചിട്ടും ലോകകപ്പ് കിരീടം നേടാന്‍ കഴിയാത്ത ഇംഗ്ലീഷ് ടീം വീണ്ടും അതിനായി കളിക്കുന്നില്ലേ എന്നു വീരു പിയേഴ്‌സനോടു ചോദിച്ചു. ട്വിറ്ററിലായിരുന്നു സെവാഗിന്റെ പരിഹാസം. ഉടന്‍തന്നെ പിയേഴ്‌സന്റെ മറുപടിയെത്തി. 2010ല്‍ ഇംഗ്ലണ്ട് ട്വന്റി-20 ലോകകപ്പ് കിരീടം നേടിയിരുന്നെന്നും കെവിന്‍ പീറ്റേഴ്‌സണ്‍ കളിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ട് ലോകകിരീടം സ്വന്തമാക്കുമായിരുന്നെന്നും പിയേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു.

നിമിഷ നേരത്തിനുള്ളില്‍ നല്‍കിയ മറുപടിയിലൂടെ സെവാഗ് പിയേഴ്‌സനെ ബൗണ്ടറി കടത്തി. കെവിന്‍ പീറ്റേഴ്‌സണ്‍ മികച്ച താരമാണെന്നതില്‍ സംശയമില്ല. പക്ഷേ അദ്ദേഹം ദക്ഷിണാഫ്രിക്കയിലല്ലേ ജനിച്ചത്. ഇന്ത്യ ജേതാക്കളായ 2007 ലോകകപ്പില്‍ അദ്ദേഹം കളിച്ചിരുന്നില്ലേ. ഇനിയും ഇന്ത്യക്കാര്‍ ആഘോഷിക്കുന്നതില്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം എന്നായിരുന്നു സേവാഗിന്റെ തിരിച്ചടി. എന്തായാലും സെവാഗിന്റെ മറുപടി ട്വിറ്ററില്‍ ഉടന്‍തന്നെ വൈറലായി. 16,000ല്‍ അധികംപേര്‍ ഇത് റീട്വീറ്റ് ചെയ്യുകയും 21,000ല്‍ അധികംപേര്‍ ഇത് ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

Related posts