മഡോണ വീണ്ടും തമിഴില്‍

madona100616എ.ജി.എസ് എന്റര്‍ടെയ്ന്‍മെന്റിനു വേണ്ടി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന വിജയ് സേതുപതിയുടെ ചിത്രത്തില്‍ മഡോണ വീണ്ടും നായികയാകുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈയടുത്താണ് നടന്നത്. ചിത്രത്തിലെ നായിക ആരായിരിക്കും എന്ന കാര്യത്തില്‍ പല വാര്‍ത്തകളും വന്നിരുന്നു.

നിരവധി നായികമാരുടെ പേര് പറഞ്ഞുകേട്ടെങ്കിലും കാതലും കടന്തു പോകും എന്ന ചിത്രത്തിനു ശേഷം സേതുപതിയുടെ നായികയായി മഡോണ വീണ്ടും അഭിനയിക്കാന്‍ പോകുന്നുവെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സൗന്ദര്യവും പ്രശസ്തിയും നോക്കി നായികമാരെ തിരഞ്ഞെടുക്കുന്ന സംവിധായകനല്ല ആനന്ദ്. തന്റെ കഥാപാത്രത്തിന് അനുയോജ്യരായവരെ മാത്രമേ അദ്ദേഹം സിനിമയുടെ ഭാഗമാക്കാറുള്ളൂ. ചിത്രത്തില്‍ ടി. രാജേന്ദറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related posts