മണിരത്നം ചിത്രത്തില്‍ നിന്ന് സായി പല്ലവി പിന്മാറിയെന്ന വാര്‍ത്തയ്ക്കു തിരുത്ത്. ഇഴുകിച്ചേര്‍ന്നഭിനയിക്കുന്ന രംഗങ്ങളുള്ള തിനാലാണ് സായി പല്ലവി ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് കേട്ടിരുന്നത്. എന്നാല്‍ സായി പിന്മാറിയതല്ല, കഥാപാത്രത്തിന് ആവശ്യമായ പക്വത ഇല്ലാത്തതിനാല്‍ സായി പല്ലവിയോട് സംസാരിച്ച ശേഷം നടിയെ മാറ്റുകയായിരുന്നു എന്നാണ് പുതിയ വാര്‍ത്ത. കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയതോടെ കഥാപാത്രങ്ങളിലും മാറ്റങ്ങള്‍ വന്നു. സായി പല്ലവി ചെയ്യാനിരുന്ന നായിക കഥാപാത്രത്തിന് കുറച്ചുകൂടെ പക്വത അനിവാര്യമാണ്. ഇതിനെത്തുടര്‍ന്ന് മണിരത്നം തന്നെയാണ് ചിത്രത്തിലെ നായികയായി മറ്റൊരാളെ ചിന്തിച്ചത്. മണിരത്നം ചിത്രത്തില്‍ നിന്നു സായി പല്ലവി പിന്മാറിയെന്ന വാര്‍ത്തയ്ക്കെതിരേ ട്വിറ്ററിലൂടെ സായി പല്ലവി രംഗത്തുവന്നു. ഹൃദയമില്ലാത്തവര്ക്കു മാത്രമേ മണിരത്നത്തെ പോലൊരു സംവിധായകന്റെ ചിത്രത്തില്‍ നിന്ന് പിന്മാറാന് കഴിയൂ എന്ന് സായി പറയുന്നു.
മണിരത്നത്തെ പോലൊരു സംവിധായകനറിയാം തന്റെ ചിത്രത്തിലെ കഥാപാത്രങ്ങള്‍ ആര് ചെയ്താല്‍ നന്നാവും എന്ന്. മണിരത്നം ചിത്രത്തില്‍ ഒരു അവസരത്തിനു വേണ്ടി ഇപ്പോഴും കാത്തിരിക്കുകയാണെന്നും നടി പറഞ്ഞു.