മണ്ണന്തലയിലെ ദുര്‍ഗന്ധവാഹിനിയായ ഓട പ്രദേശവാസികള്‍ക്ക് തലവേദനയാകുന്നു

TVM-ODAപേരൂര്‍ക്കട: മണ്ണന്തല വയമ്പാച്ചിറ കുളത്തിനു സമീപം ഓടയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നത് കക്കൂസ് മാലിന്യം. മണ്ണന്തല വാര്‍ഡ് കൗണ്‍സിലര്‍ അനില്‍കുമാറിനോട് ജനങ്ങള്‍ പരാതിപറഞ്ഞു മടുത്തു. കഴിഞ്ഞ രണ്ടുമാസമായി പ്രധാന ഓടയിലൂടെ കക്കൂസ് മാലിന്യം ഒഴുകിക്കൊണ്ടിരിക്കുന്നു.  സമീപത്തെ വീടുകളില്‍നിന്നാണോ ഫഌറ്റില്‍ നിന്നാണോ മാലിന്യം ഒഴുക്കിവിടുന്നതെന്നു കണ്ടെത്താന്‍പോലും തിരുവനന്തപുരം നഗരസഭ മെനക്കെട്ടിട്ടില്ല.

രണ്ടുമാസമായി അസഹ്യമായ ദുര്‍ഗന്ധവും സഹിച്ചാണ് പ്രദേശവാസികളും വാഹനയാത്രികരും കഴിയുന്നത്. മണ്ണന്തല ജംഗ്ഷനു സമീപത്തുനിന്ന് ഒഴുകിവരുന്ന കക്കൂസ് മാലില്യം സമീപത്തെ ഒരു ഓഡിറ്റോറിയത്തിനു സമീപത്തെത്തിയശേഷം കെട്ടിക്കിടക്കുന്നു. കുറച്ചുഭാഗം ഒഴുകി സമീപത്തെ തോട്ടിലേക്കിറങ്ങുന്നു.

പൊതു ഓടകളിലൂടെ യാതൊരുവിധ മാലിന്യവും ഒഴുക്കിവിടാന്‍ പാടില്ല എന്ന കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് കക്കൂസ് മാലിന്യം ഓടയിലൂടെ രണ്ടുമാസമായി ഒഴുകിക്കൊണ്ടിരിക്കുന്നത്. മണ്ണന്തല റസി. അസോസിയേഷന്‍ പരിധിയിലെ നിരവധി ജനങ്ങള്‍ കൗണ്‍സിലറോടു പരാതിപ്പെട്ടുവെങ്കിലും അദ്ദേഹം കേട്ടഭാവംപോലും നടിക്കുന്നില്ലെന്നാണ് ആക്ഷേപം. ജനങ്ങളുടെ പ്രശ്‌നത്തിന് യാതൊരു പരിഹാരവുമില്ല.

Related posts