കുമരകം: മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ പാടത്തേക്ക് മറിഞ്ഞ സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. കാര്‍ ഓടിച്ചിരുന്ന പള്ളം തകിടിയേല്‍ ഗിരീഷി(42)നെയാണ് അറസ്റ്റ് ചെയ്ത്് ജാമ്യത്തില്‍ വിട്ടതെന്നു കുമരകം പോലീസ് പറഞ്ഞു. അപകടത്തില്‍ ഇയാള്‍ക്കും ഒപ്പമുണ്ടായിരുന്ന ആലപ്പുഴ ചേന്നങ്കരി പ്രവീണ്‍കുമാറിനും പരിക്കേറ്റിരുന്നു. അപകടത്തിനുശേഷം പോലീസ് സ്ഥലത്തെത്തിപ്പോള്‍ കാര്‍ ഓടിച്ചിരുന്ന ഗിരീഷ് വക്കീലാണെന്നു പറഞ്ഞു ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി.
കുമരകം എസ്ഐ എം.ജെ. അഭിലാഷ് കോട്ടയം വെസ്റ്റ് എസ്ഐ ആയിരിക്കെ മദ്യപിച്ചു വാഹനം ഓടിച്ചതിനു ഇയാള്‍ മുമ്പും പിടിയിലായിട്ടുണ്ട്. വൈദ്യപരിശോധനയില്‍ മദ്യപിച്ചിരുന്നുവെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു ഇയാളെ അറസ്റ്റു ചെയ്തതെന്നു കുമരകം എസ്ഐ പറഞ്ഞു. അന്നും ഇയാള്‍ വക്കീലാണെന്നാണ് പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വക്കീലല്ലെന്നു കണ്ടെത്തിയിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു 3.30നു കണ്ണാടിച്ചാല്‍ ജംഗ്ഷനു സമീപമായിരുന്ന അപകടം. ആലപ്പുഴയില്‍ നിന്നും കോട്ടയത്തേക്കു പോകുമ്പോഴാണു അപകടം.