മന്ത്രി ജയലക്ഷ്മിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്റര്‍; പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ഇന്നു രാവിലെ മാനന്തവാടിയിലും പരിസരങ്ങളിലും

PKമാനന്തവാടി: മന്ത്രി പി.കെ. ജയലക്ഷ്മിക്കെതിരെ മാനന്തവാടി ടൗണിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി പോസ്റ്റര്‍ പ്രചാരണം. ജയലക്ഷ്മിയുടെ ആര്‍എസ്എസ് ബന്ധത്തെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെ മാനന്തവാടി ബസ് സ്റ്റാന്‍ഡ്, ഗാന്ധി പാര്‍ക്ക്, ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലാണ് മന്ത്രിക്കെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

“”സീറ്റിനും വോട്ടിനും കോണ്‍ഗ്രസ്, ജയിച്ചുവന്നാല്‍ ആര്‍എസ്എസ്”, “”പദവികള്‍ നല്‍കാന്‍ കോണ്‍ഗ്രസ,് നേട്ടംകൊയ്യാന്‍ ആര്‍എസ്എസ്”, “”ഇത്തവണ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കാന്‍ അനുവദിക്കില്ലായെന്നും പാര്‍ട്ടിയെ വഞ്ചിച്ച നിങ്ങള്‍ ബിജെപി ചിഹ്നത്തില്‍ മത്സരിച്ചോളൂ” എന്നുമുള്ള പോസ്റ്റര്‍ മാനന്തവാടി യുത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലാണ് പ്രത്യക്ഷപ്പെട്ടത്.

മന്ത്രിയായ പി.കെ. ജയലക്ഷമി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കുങ്കിച്ചിറ, കുറുവാദ്വീപ്,മ്യൂസിയം എന്നിവിടങ്ങളില്‍ ജോലി തരപ്പെടുത്തിക്കൊടുത്തിരുന്നു. ഇതില്‍ ഒരുപറ്റം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദ്യമേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരെ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരസ്യമായി രംഗത്തുവന്നിരുന്നു. നിലവിലെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായിരുന്ന കുറ്റിയോട്ടില്‍ ആച്ചുവിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Related posts