മമ്പറത്തെ ബസ് ഡ്രൈവറെ കാണാതായ സംഭവം: എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി

knr-bjpകൂത്തുപറമ്പ്: മമ്പറം പറമ്പായി യിലെ ബസ് ഡ്രൈവര്‍ നിഷാദിനെ ദുരൂഹ സാഹചര്യത്തില്‍ കാണാ തായ സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നു. ബിജെപി ധര്‍മടം നിയോജക മണ്ഡലം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

2012 ഒക്ടോബര്‍ 21 മുതലാണ് പറമ്പായിയിലെ പ്രകാശന്‍-മൈഥിലി ദമ്പതികളുടെ മകന്‍ പി. നിഷാദിനെ (26) കാണാതായത്. രാത്രി വീട്ടില്‍ നിന്നും ഉടനെ തിരിച്ചുവരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിയ നിഷാദിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാതാവ് മൈഥിലിയുടെ പരാതിയില്‍ കുത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേ ഷണം ആരംഭിച്ചെങ്കിലും നിഷാദിന്റെ ദുരൂഹത സംബന്ധിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. അതിനാല്‍ 2013 ജനുവരി 29ന് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘവും നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും ഈ അന്വേഷണത്തിനും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല.ഈയൊരു സാഹചര്യത്തിലാണ് കേസന്വേഷണം എന്‍ഐഎക്ക് കൈമാറണമെന്ന ആവശ്യവുമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ബിജെപി ധര്‍മടം നിയോജക മണ്ഡലം കമ്മിറ്റി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രിക്കും കഴിഞ്ഞ ദിവസം നിവേദനം നല്കി.  കൂടാതെ നിയമസഭയില്‍ ഈ ആവശ്യം ഉന്നയിക്കണമെന്ന ആവശ്യമുയര്‍ത്തി ഒ.രാജഗോപാല്‍ എംഎല്‍എയെ കാണാനും ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

Related posts