കൊടകര: ദേശീയപാതയോരത്തെ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കോണ്‍ക്രീറ്റ് കാന യാത്രക്കാര്‍ക്ക് മരണക്കെണിയാകുന്നു. സര്‍വീസ് റോഡ് നിര്‍മിച്ചിട്ടില്ലാത്ത ഉളുമ്പത്തുകുന്നിലാണ് കോണ്‍ക്രീറ്റ് കാന വാപിളര്‍ത്തി നില്‍ക്കുന്നത്. ഈ ഭാഗത്ത് റോഡിന് വളവും ടാറിംഗ് അവസാനിക്കുന്ന ഭാഗത്തായി കുഴിയും ഉള്ളതിനാല്‍ തൃശൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കുഴിയില്‍ ചാടി നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് കാനയില്‍ ഇടിക്കാനുള്ള സാധ്യതയുണ്ട്.
കഴിഞ്ഞവര്‍ഷം ഈ കോണ്‍ക്രീറ്റ് കാനയില്‍ കാറിടിച്ച് യാത്രക്കാരനായ യുവാവ് മരിക്കുകയുണ്ടായി. യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറിയ കാനയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനോ സര്‍വീസ് റോഡ് നിര്‍മിച്ച അപകടസാധ്യത ഒഴിവാക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. നിര്‍മാണം പൂര്‍ത്തിയാകാത്ത കോണ്‍ക്രീറ്റ് കാന അടുത്ത ഇരയെ കാത്ത് ഇവിടെ വാ പിളര്‍ത്തി നില്‍ക്കുകയാണ്.